ന്യൂഡല്‍ഹി : ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് സിബിഐ ചോദ്യം ചെയ്യല്‍ നോട്ടീസ്. മദ്യനയക്കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ അറിയിപ്പു നല്‍കികൊണ്ടാണ് നോട്ടീസ് അയച്ചിരിക്കുന്നത്.16ാം തിയതി ഹാജരാകാനാണ് നിര്‍ദ്ദേശം.
ഇതേ കേസില്‍ മുന്‍പ് അറസ്റ്റിലായ മലയാളി വിജയ് നായരുടെ ഫോണ്‍ വഴി കെജ്രിവാള്‍ മദ്യവ്യവസായികളുമായി ചര്‍ച്ച നടത്തിയെന്ന മൊഴിയെ തുടര്‍ന്നാണ് നടപടി.
മദ്യ നയക്കേസില്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ നേരത്തെ അറസ്റ്റിലായിരുന്നു. സിസോദയ അടക്കം 15 പേരെ പ്രതികളാക്കിയാണ് സിബിഐ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കേസില്‍ മനീഷ് സിസോദിയയാണ് ഒന്നാം പ്രതി. ഡല്‍ഹി എക്സൈസ് കമ്മീഷണറായിരുന്ന അരവ ഗോപി കൃഷ്ണ, മുതിര്‍ന്ന രണ്ട് എക്സൈസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സിസോദിയയുമായി ചേര്‍ന്ന് ചട്ടം ലംഘിച്ച് മദ്യ വ്യാപാരികള്‍ക്ക് അനധികൃതമായി ടെണ്ടര്‍ ഒപ്പിച്ച് നല്‍കിയെന്നാണ് സിബിഐ കണ്ടെത്തല്‍.
Post Your Comments