നാലുമണി ചായ മിക്കവര്‍ക്കും ഒഴിച്ചു കൂടാനാവാത്ത ഒന്നാണ്. നാലുമണി പലഹാരമായി പഴം കൊണ്ടുണ്ടാക്കാവുന്ന ഒരു അടിപൊളി വിഭവമാണ് ബനാന ബോള്‍. തേങ്ങയും അരിയും ശര്‍ക്കരയുമെല്ലാം ചേര്‍ന്ന ഈ രുചികരമായ വിഭവം കുട്ടികള്‍ക്കു നല്‍കാന്‍ പറ്റിയ നല്ലൊരു നാലുമണിപ്പലഹാരം കൂടിയാണ്. ബനാന ബോള്‍ എങ്ങനെ തയ്യാറാക്കാമെന്നു നോക്കാം.
ചേരുവകള്‍
പഴം-1
പച്ചരി- അര കപ്പ്
ചൗവ്വരി- അര ടേബിള്‍ സ്പൂണ്‍
ഉഴുന്നുപരിപ്പ്- അര ടേബിള്‍ സ്പൂണ്‍
തേങ്ങ – കാല്‍ കപ്പ്
ശര്‍ക്കര – അരക്കപ്പ്
ഉലുവ – അര ടീസ്പൂണ്‍
കശുവണ്ടി – 2 ടേബിള്‍ സ്പൂണ്‍
ഉണക്കമുന്തിരി- 2 ടേബിള്‍ സ്പൂണ്‍
ഏലയ്ക്കാപ്പൊടി- അര ടീസ്പൂണ്‍
തേങ്ങാക്കൊത്തു നെയ്യില്‍ വറുത്തത്- 1 ടേബിള്‍ സ്പൂണ്‍
നെയ്യ് – 2 ടേബിള്‍ സ്പൂണ്‍
എണ്ണ – 1 ടേബിള്‍ സ്പൂണ്‍
ഉപ്പ് – ഒരു നുള്ള്
Read Also : ഏപ്രിൽ 16 മുതൽ 18 വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത: മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
തയ്യാറാക്കുന്ന വിധം
പച്ചരി, ചൗവ്വരി, ഉലുവ എന്നിവ വെള്ളത്തിലിട്ടു കുതിര്‍ക്കുക. ഇത് നല്ലപോലെ അരച്ചെടുത്ത് 4 മുതല്‍ 5 വരെ മണിക്കൂര്‍ വയ്ക്കുക. മാവ് പുളിക്കാനാണിത്. തേങ്ങ വെള്ളം ചേര്‍ത്തരച്ച് മാവില്‍ ചേര്‍ത്തിളക്കണം. ശര്‍ക്കര പൊടിച്ചതും പഴം ചെറുതായി നുറുക്കിയതും ഉപ്പും ഉണക്കമുന്തിരിയും കശുവണ്ടിപ്പരിപ്പും എലയ്ക്കാപ്പൊടിയും ചേര്‍ത്തിളക്കുക. നല്ലപോലെ ഇളക്കി ഉണ്ണിയപ്പത്തിന്റെ മാവു പരുവത്തിലാക്കണം. ചീനച്ചട്ടില്‍ എണ്ണയും നെയ്യും ഒഴിച്ചു ചൂടാക്കി ഇതൊഴിച്ച് ഇരുവശവും വേവിച്ചെടുക്കുക.
Post Your Comments