Latest NewsKeralaNews

ചെക്ക് പോസ്റ്റിലൂടെ ലഹരികടത്താൻ ശ്രമം: മൂവായിരം കിലോ ഹാൻസ് പിടികൂടി

പാലക്കാട്: ചെക്ക് പോസ്റ്റിലൂടെ ലഹരികടത്താൻ ശ്രമം. മൂവായിരം കിലോയുടെ ഹാൻസ് എക്‌സൈസ് പിടികൂടി. ആനമറി ചെക്ക്‌പോസ്റ്റിൽ വച്ച് ലോറിയിൽ ഒളിപ്പിച്ചു കടത്തിക്കൊണ്ടു വന്ന മൂവായിരം കിലോ ഹാൻസാണ് എക്സൈസ് പിടികൂടിയത്. പാലക്കാട് ജില്ലക്കാരായ അബ്ദുൽ ഷഫീഖ് (35 വയസ്സ് ), അബ്ദുൽ റഹിമാൻ (35 വയസ്സ് ) എന്നിവരെ അറസ്റ്റ് ചെയ്തു. ഇവരുടെ കയ്യിൽ നിന്ന് മതിയായ രേഖകളില്ലാത്ത ഒരു ലക്ഷത്തി ഇരുപത്തി ഒൻപതിനായിരം രൂപയും പിടിച്ചെടുത്തു.

Read Also: മാട്രിമോണിയൽ സൈറ്റ് വഴി പരിചയപ്പെട്ട യുവതികളിൽ നിന്ന് ലക്ഷങ്ങൾ തട്ടി: യുവാവ് അറസ്റ്റിൽ

പാലക്കാട് ജില്ലയിൽ വല്ലപ്പുഴ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ലഹരി വിൽപ്പന സംഘത്തെ മാസങ്ങളോളം നിരീക്ഷിച്ചാണ് അതിവിദഗ്ദമായി ഒളിപ്പിച്ചു കടത്തിയ ഹാൻസ് പിടിച്ചെടുത്തത്. ലോറിയുടെ പുറംഭാഗത്ത് പരിശോധനയിൽ കാണുന്ന ഭാഗങ്ങളിലെല്ലാം ബിസ്‌ക്കറ്റ് പാക്കറ്റുകൾ അടുക്കി വച്ച് രാത്രി ഒരു മണിയോടെ ഹാൻസ് ലോഡ് ചെക്ക്‌പോസ്റ്റ് കടത്താനുള്ള ശ്രമമാണ് എക്സൈസ് തകർത്തത്. എക്സൈസ് കമ്മീഷണറുടെ ഉത്തരമേഖല സ്‌ക്വാഡും, മലപ്പുറം എക്സൈസ് ഇന്റലിജൻസും, വഴിക്കടവ് എക്സൈസ് ചെക്ക്‌പോസ്റ്റ് സംഘവും സംയുക്തമായിട്ടാണ് പരിശോധന നടത്തിയത്.

മലപ്പുറം ഐ ബി ഇൻസ്പെക്ടർ പി കെ മുഹമ്മദ് ഷഫീഖ്, എക്സൈസ് കമ്മിഷണറുടെ ഉത്തരമേഖല സ്‌ക്വാഡ് ഇൻസ്പെക്ടർ ടി ഷിജുമോൻ, വഴിക്കടവ് ചെക്ക്‌പോസ്റ്റ് ഇൻസ്പെക്ടർ പ്രമോദ്, പ്രിവന്റീവ് ഓഫീസർ റെജി തോമസ്, സൈബർ സെൽ പ്രിവന്റീവ് ഓഫീസർ ഷിബു ശങ്കർ, സിവിൽ എക്സൈസ് ഓഫീസർമാരായ സതീഷ്, മുഹമ്മദ് അഫ്‌സൽ, റെനിൽ എന്നിവർ സംഘത്തിൽ പങ്കെടുത്തു.

Read Also: ചികിത്സയുടെ ആവശ്യത്തിനെന്ന് പറഞ്ഞ് ഡോക്ടറെ വീട്ടിലേക്ക് വിളിച്ചുവരുത്തി: ഹണിട്രാപ്പ് കേസിൽ യുവതിയും സുഹൃത്തും അറസ്റ്റിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button