കൊച്ചി: ഡോക്ടറെ ഹണിട്രാപ്പിൽ കുടുക്കി പണം തട്ടിയ കേസിൽ യുവാവും യുവതിയും അറസ്റ്റിൽ. ഇടുക്കി മുഹമ്മദ് അമീൻ, ഗൂഡല്ലൂർ സ്വദേശി നസീമ നസ്രിയ എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ മാസമായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. നസീമയെ ചികിത്സിക്കുന്ന ഡോക്ടറെയാണ് ഇവർ തട്ടിപ്പിനിരയാക്കിയത്. ചികിത്സയ്ക്കെന്ന് പറഞ്ഞ് ഡോക്ടറെ വീട്ടിലേക്ക് വിളിച്ചുവരുത്തിയ ശേഷം നസീമ ഹണിട്രാപ്പിൽ കുടുക്കുകയായിരുന്നു.
ഡോക്ടറുമായി അടുത്തിടപഴകുന്ന ദൃശ്യങ്ങൾ പകർത്തിയ ശേഷം ഇത് പുറത്തുവിടാതിരിക്കാൻ ഇവർ പണം ആവശ്യപ്പെട്ടു. അപ്പോൾ തന്നെ ഡോക്ടർ ഗൂഗിൾ പേ വഴി 45000 രൂപ നൽകി. ഡോക്ടർ വന്ന കാറിന്റെ താക്കോലും അമീനും നസീമയും സ്വന്തമാക്കി. പിറ്റേന്ന് അഞ്ച് ലക്ഷം രൂപ നൽകിയപ്പോഴാണ് കാർ വിട്ടുനൽകിയത്. വീണ്ടും അഞ്ച് ലക്ഷം രൂപ അമീനും നസീമയും ആവശ്യപ്പെട്ടതോടെയാണ് ഡോക്ടർ പരാതി നൽകിയത്.
തൃപ്പൂണിത്തുറയിൽ നിന്നാണ് അമീൻ പിടിയിലായത്. അമീനിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ ആണ് നസീമയേയും പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കും.
Post Your Comments