തിരുവനന്തപുരം: കൊച്ചുവേളിയിലെത്തിയ വന്ദേഭാരത് ട്രെയിനിന് വമ്പിച്ച വരവേല്‍പ്പ് നല്‍കി തലസ്ഥാന നഗരിയിലെ ജനങ്ങള്‍. കൊച്ചുവേളി സ്റ്റേഷനിലെത്തിയ വന്ദേഭാരതിനെ കരഘോഷങ്ങളും ആര്‍പ്പുവിളികളുമായാണ് ജനങ്ങള്‍ സ്വീകരിച്ചത്. വൈകിട്ട് ആറുമണിയോടെയാണ് ട്രെയിന്‍ കൊച്ചുവേളിയിലെത്തിയത്. റെയില്‍വേ സ്റ്റേഷനില്‍ ബിജെപി പ്രവര്‍ത്തകര്‍ മധുര വിതരണം നടത്തി. വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍, സംസ്ഥാന ഉപാദ്ധ്യക്ഷന്‍ സി.ശിവന്‍കുട്ടി, ജില്ലാ പ്രസിഡന്റ് വി.വി രാജേഷ്, തുടങ്ങിയ പ്രമുഖര്‍ ചേര്‍ന്ന് വന്ദേഭാരത് എക്സ്പ്രസിന് സ്വീകരണം നല്‍കി.
ട്രെയിന്‍ ഏപ്രില്‍ 25ന് പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്യും. തിരുവനന്തപുരത്ത് നിന്ന് രാവിലെ അഞ്ചിനായിരിക്കും വന്ദേ ഭാരത് സര്‍വീസ് ആരംഭിക്കുന്നത്. എട്ട് സ്റ്റോപ്പുകളായിരിക്കും കേരളത്തിലുണ്ടാവുക. തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം ടൗണ്‍, തൃശൂര്‍, തിരൂര്‍, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളിലായിരിക്കും സ്റ്റോപ്പുകള്‍. 16 കോച്ചുകളുള്ള ട്രെയിനായിരിക്കും കേരളത്തില്‍ സര്‍വീസ് നടത്തുക. കേവലം ഏഴ് മുതല്‍ ഏഴര മണിക്കൂര്‍ കൊണ്ട് തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലെത്താന്‍ വന്ദേഭാരതിന് സാധിക്കും.
കേരളത്തിന് അനുവദിച്ച വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിന്‍ രാവിലെ പാലക്കാട് സ്റ്റേഷനിലാണ് ആദ്യം എത്തിയത്. അവിടേയും മികച്ച സ്വീകരണമാണ് യാത്രക്കാര്‍ നല്‍കിയത്. ലോക്കൊ പൈലറ്റുള്‍പ്പെടയുള്ള ജീവനക്കാര്‍ക്ക് മധുരം നല്‍കിയും മാലയിട്ടും കരഘോഷങ്ങളോടെയാണ് ജനങ്ങള്‍ ട്രെയിനിനെ സ്വീകരിച്ചത്.
Post Your Comments