Jobs & VacanciesLatest NewsNewsCareer

ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ് എക്സിക്യൂട്ടീവ് ട്രെയിനി തസ്തികയിലേക്കുള്ള അപേക്ഷ കണിച്ചു

 

ന്യൂഡല്‍ഹി: ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ് എക്‌സിക്യൂട്ടീവ് ട്രെയിനി തസ്തികയിലേക്കുള്ള അപേക്ഷ കണിച്ചു. എന്‍ജിനീയറിങ്ങിലെ ഗ്രാജ്വേറ്റ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റില്‍ (ഗേറ്റ്) വിജയകരമായി യോഗ്യത നേടിയ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാവുന്നതാണ്. npcilcareers.co.in എന്ന വെബ്സൈറ്റിലൂടെയാണ് അപേക്ഷിക്കേണ്ടത്.

Read Also: കന്നുകാലി ചെക്ക്‌പോസ്റ്റിൽ മിന്നൽ പരിശോധന: വ്യാപക ക്രമക്കേടുകൾ കണ്ടെത്തിയതായി വിജിലൻസ്

മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, ഇലട്രോണിക്സ്, ഇന്‍സ്ട്രുമെന്റേഷന്‍, സിവില്‍ വിഭാഗങ്ങളിലാണ് അവസരം. ഒരു വര്‍ഷത്തെ പരീശീലനത്തിന് ശേഷമായിരിക്കും നിയമനം. അപേക്ഷ ഈ മാസം 28 വരെ സമര്‍പ്പിക്കാം. അപേക്ഷ ഫീസ് സംവരണം ചെയ്യപ്പെടാത്ത വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ 500 രൂപ അപേക്ഷ ഫീസായി അടയ്ക്കണം. സംവരണ വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ ഫീസ് അടയ്ക്കേണ്ടതില്ല.

യോഗ്യതാ മാനദണ്ഡങ്ങള്‍: അംഗീകൃത ബോര്‍ഡില്‍ നിന്ന് കുറഞ്ഞത് 60 ശതമാനം ആകെ മാര്‍ക്കോടെ ബന്ധപ്പെട്ട വിഷയത്തില്‍ ബി ഇ/ ബി ടെക് / ബിഎസ്‌സി / എം ടെക് യോഗ്യത ഉണ്ടായിരിക്കണം, അപേക്ഷകന്റെ പ്രായം 18-26 വയസ്സിനിടയില്‍ ആയിരിക്കണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button