തിരുവനന്തപുരം: കേരളത്തിലേയ്ക്ക് കേന്ദ്രത്തിന്റെ വന്ദേ ഭാരത് എത്തിയതോടെ, പിണറായി സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതി എന്ന് വിശേഷിപ്പിക്കുന്ന കെ റെയില്‍ വേണ്ടെന്ന് ജനങ്ങള്‍. സാധാരണക്കാരന്റെ നെഞ്ചത്ത് മഞ്ഞക്കുറ്റി സ്ഥാപിച്ച് കെ റെയില്‍ കൊണ്ടുവരാനാണ് കേരള സര്‍ക്കാര്‍ ശ്രമിച്ചതെന്ന് ജനങ്ങള്‍ വിമര്‍ശിച്ചു. സില്‍വര്‍ ലൈനിനായി പാവപ്പെട്ടവരുടെ വീടും പറമ്പും കയ്യേറിയ പിണറായി സര്‍ക്കാരിനുള്ള കനത്ത തിരിച്ചടിയാണ് ഇതെന്നും ജനങ്ങള്‍ പറഞ്ഞു.
Read Also: വീട് പൊളിച്ചുമാറ്റുന്നതിനിടെ ചുവരിടിഞ്ഞ് വീണു : രണ്ട് കുട്ടികള്‍ക്ക് ഗുരുതര പരിക്ക്
കേരളത്തില്‍ വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിന്‍ ഒരിക്കലും വരാന്‍ പോകുന്നില്ല എന്ന ഭരണ- പ്രതിപക്ഷ നേതാക്കളുടെ പ്രചരണങ്ങള്‍ കാറ്റില്‍പ്പറത്തിയാണ് ഇപ്പോള്‍ കേരളത്തിലേക്ക് വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിന്‍ എത്തിയതെന്നും ഇച്ഛാശക്തിയോടെ പ്രവര്‍ത്തിക്കുന്ന പ്രധാനമന്ത്രിയും കേന്ദ്രസര്‍ക്കാരുമാണ് ഇത് സാധ്യമാക്കിയതെന്നും ജനങ്ങള്‍ അഭിപ്രായപ്പെട്ടു.
അതേസമയം, കേരളത്തിന് വന്ദേ ഭാരത് അനുവദിച്ചത് സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചിട്ടില്ലെന്ന് മന്ത്രി വി അബ്ദുറഹ്മാന്‍ പ്രതികരിച്ചു. ഇതുവരെ ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും അറിയിപ്പ് ലഭിച്ചിച്ച ശേഷം പ്രതികരിക്കാമെന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം.
Post Your Comments