മലപ്പുറം: ഡയാലിസിസ് ചെയ്തുവരുന്ന രോഗിയോട് അത് നിർത്താൻ ആവശ്യപ്പെടുന്ന കാന്തപുരം എ.പി അബൂബക്കർ മുസലിയാരുടെ പുതിയ വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറലാകുന്നു. ഒരു സ്റ്റേജ് പരുപാടിക്കിടെയായിരുന്നു സംഭവം. അബുബ്ബക്കാർ മുസലിയാരുടെ പ്രസ്താവന സോഷ്യൽ മീഡിയകളിൽ ഏറെ വിമർശനങ്ങൾക്ക് കാരണമായിട്ടുണ്ട്. ഒരു മൗലവിയുടെ സംഭാഷത്തോടെയാണ് വിവാദ സംഭവം ആരംഭിക്കുന്നത്.
മൗലവി കാത്തപുരത്തോട്: ‘അബ്ദുൽ സത്താർ എന്നയാൾ കണ്ണൂരിൽ കിഡ്നിയിൽ രോഗമായിട്ട് ഒരു ദിവസം മൂന്ന് ഡയാലിസിസ് ഒന്നിച്ച് ചെയ്യേണ്ടി വരുന്നു’. ഉടൻ കാത്തപുരം മറുപടി നൽകി ‘ഇനി ചെയ്യണ്ട, മൂന്നും വേണ്ട ഒന്നും വേണ്ട, വേണ്ടാന്ന് ഞമ്മള് പറഞ്ഞാൽ വേണ്ട’.
കാന്തപുരത്തിന്റെ നിർദേശം രോഗിയായ ആ വ്യക്തിക്ക് ഗുണം ചെയ്യില്ലെന്ന് പറയുന്നവരും കേൾക്കുന്നവരും തിരിച്ചറിയണമെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. കാന്തപുരത്തിന്റെ ഡബിൾ സ്റ്റാൻഡും സോഷ്യൽ മീഡിയ ചൂണ്ടിക്കാട്ടുന്നുണ്ട്. അനസ് ബിൻ സിദ്ദിഖിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ: ‘കാന്തപുരം ഉസ്താദിന് രോഗം വന്നപ്പോൾ നല്ല ഹോസ്പിറ്റലിൽ പോയി ചികിത്സ തേടി. കിഡ്നി രോഗിയായ ഒരാളോട് ഇനി ഡയാലിസിസ് ചെയ്യണ്ട എന്ന് പറയുന്ന ഇദ്ദേഹത്തിനെതിരെ കേസെടുക്കണം. രോഗം വന്നാൽ അല്ലാഹുവിനോട് ദുആ ചെയ്യുക, നല്ല ഹോസ്പിറ്റലിൽ പോയി ചികിത്സ തേടുക. അല്ലാതെ ഇതുപോലുള്ള ഉസ്താദ്മാരോട് പോയി ചോദിക്കുകയല്ല വേണ്ടത്. സമസ്തയിൽ ചിന്താശേഷിയുള്ള ഒരാൾ പോലും അവശേഷിക്കുന്നില്ലേ?’.
Post Your Comments