ആഴ്ചയുടെ നാലാം ദിനമായ ഇന്ന് നേരിയ നേട്ടത്തോടെ സൂചികകൾ. ആദ്യ ഘട്ടത്തിൽ നഷ്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചിരുന്നതെങ്കിലും വൈകിട്ടോടെ നഷ്ടം നികത്തി നേരിയ നേട്ടത്തിൽ എത്തുകയായിരുന്നു. ബിഎസ്ഇ സെൻസെക്സ് 38.23 പോയിന്റാണ് ഉയർന്നത്. ഇതോടെ, സെൻസെക്സ് 60,431-ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 15.60 പോയിന്റ് ഉയർന്ന് 17,828- ലാണ് വ്യാപാരം അവസാനിപ്പിച്ചത്. തുടർച്ചയായ ഒമ്പതാം ദിവസമാണ് വ്യാപാരം നേട്ടത്തിൽ അവസാനിപ്പിക്കുന്നത്.
ഇൻഡസ്ഇൻഡ് ബാങ്ക്, പവർഗ്രിഡ് കോർപ്പറേഷൻ, ആക്സിസ് ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ബജാജ് ഫിൻസെർവ്, എസ്ബിഐ, ഏഷ്യൻ പെയിന്റ്സ്, ഐസിഐസിഐ ബാങ്ക്, ബജാജ് ഫിനാൻസ് എന്നിവയുടെ ഓഹരികളാണ് ഇന്ന് മുന്നേറിയത്. അതേസമയം, ടിസിഎസ്, ഇൻഫോസിസ്, ടെക് മഹീന്ദ്ര, എച്ച്സിഎൽ ടെക്, എൻടിപിസി തുടങ്ങിയവയുടെ ഓഹരികൾക്ക് നേരിയ തോതിൽ മങ്ങലേറ്റു.
Also Read: വാഹനങ്ങള്‍ റോഡിലേയ്ക്ക് ഇറക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കുക, നിയമലംഘനങ്ങള്‍ക്ക് ഇരട്ടി പിഴ
Post Your Comments