ആഗോള വിപണി ദുർബലമായതോടെ നിറം മങ്ങി ആഭ്യന്തര സൂചികകൾ. പണപ്പെരുപ്പ നിരക്കുകൾ നിയന്ത്രണ വിധേയമായെങ്കിലും, വിപണിയിൽ ദുർബല സാഹചര്യമാണ് നിലനിൽക്കുന്നത്. വ്യാപാരത്തിന്റെ ആരംഭ ഘട്ടത്തിൽ ബിഎസ്ഇ സെൻസെക്സ് 40 പോയിന്റാണ് ഇടിഞ്ഞത്. ഇതോടെ, വ്യാപാരം 60,352- ൽ ആരംഭിച്ചു. നിഫ്റ്റി 10 പോയിന്റ് നഷ്ടത്തിൽ 17,805-ലാണ് വ്യാപാരം ആരംഭിച്ചത്. അതേസമയം, ബിഎസ്ഇ മിഡ്ക്യാപ്, ബിഎസ്ഇ സ്മോൾക്യാപ് എന്നീ സൂചികകൾ നേട്ടത്തോടെയാണ് വ്യാപാരം തുടങ്ങിയത്.
മഹീന്ദ്ര ആൻഡ് മഹീന്ദ്ര, പവർഗ്രിഡ് കോർപ്പറേഷൻ, ബജാജ് ഫിൻസെർവ്, ബജാജ് ഫിനാൻസ്, സൺ ഫാർമ, ആക്സിസ് ബാങ്ക് തുടങ്ങിയവയുടെ ഓഹരികൾ നേട്ടത്തിലാണ്. അതേസമയം, ടാറ്റാ മോട്ടോഴ്സ്, ഐസിഐസിഐ ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഭാരതി എയർടെൽ, വിപ്രോ, ടിസിഎസ്, ടെക് മഹീന്ദ്ര, ഇൻഫോസിസ്, എച്ച്സിഎൽ ടെക് തുടങ്ങിയവയുടെ ഓഹരികൾക്ക് നേരിയ തോതിൽ മങ്ങലേറ്റു.
Also Read: ഗൃഹപ്രവേശത്തിന് എത്തിയ നാലു വയസുകാരന്റെ സ്വർണമാല കവര്‍ന്നു: യുവാവ് പിടിയില്‍
Post Your Comments