സ്ഥാപക ദിനത്തിൽ പുത്തൻ ലോഗോ പുറത്തിറക്കിയിരിക്കുകയാണ് മാർക്കറ്റ് റെഗുലേറ്ററായ സെക്യൂരിറ്റീസ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി). സ്ഥാപക ദിനത്തോടനുബന്ധിച്ച് മുംബൈയിലെ സെബിയുടെ ഹെഡ് ഓഫീസിൽ നടന്ന ചടങ്ങിൽ സെബിയുടെ മുൻ ചെയർമാൻമാരുടെയും ജീവനക്കാരുടെയും സാന്നിധ്യത്തിലാണ് പുതിയ ലോഗോ അനാച്ഛാദനം ചെയ്തത്. 1988 ഏപ്രിൽ 12-നാണ് സെബി സ്ഥാപിതമായത്.
സെബിയുടെ സമ്പന്നമായ പാരമ്പര്യങ്ങളുടെ സവിശേഷതകൾ സംയോജിപ്പിച്ചാണ് പുതിയ ലോഗോ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഓഹരി വിപണിയിലെ നിക്ഷേപകരുടെ താൽപര്യം സംരക്ഷിക്കാനും, വിപണിയുടെ വികസനം നിയന്ത്രിക്കാനും വേണ്ടിയാണ് സെബി സ്ഥാപിച്ചത്. കഴിഞ്ഞ 35 വർഷത്തിനിടയിൽ മാതൃകാപരമായ പ്രവർത്തനമാണ് സെബി കാഴ്ചവച്ചത്. കേന്ദ്ര ഗവൺമെന്റ് നിയമിക്കുന്ന ഒരു ചെയർമാൻ, 5 അംഗങ്ങൾ എന്നിവർ അടങ്ങിയതാണ് സെബിയുടെ ഡയറക്ടർ ബോർഡ്. മുംബൈക്ക് പുറമേ, ന്യൂഡൽഹി, കൊൽക്കത്ത, ചെന്നൈ, അഹമ്മദാബാദ് എന്നിവിടങ്ങളിലും സെബിക്ക് ഓഫീസുകൾ ഉണ്ട്.
Also Read: ബൈക്കും ജീപ്പും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം
Post Your Comments