Latest NewsNewsInternationalOmanGulf

ശമ്പളം നൽകുന്നതിനായി നിശ്ചയിച്ചിട്ടുള്ള തീയതി മുതൽ 7 ദിവസത്തിനകം വേതനവിതരണം പൂർത്തിയാക്കണം: നിർദ്ദേശവുമായി അധികൃതർ

മസ്‌കത്ത്: രാജ്യത്ത് ശമ്പളം നൽകുന്നതിനായി നിശ്ചയിച്ചിട്ടുള്ള തീയതി മുതൽ ഏഴ് ദിവസത്തിനകം സ്ഥാപനങ്ങൾ വേതനവിതരണം പൂർത്തിയാക്കണമെന്ന് കർശന നിർദ്ദേശം നൽകി ഒമാൻ. തൊഴിൽ മന്ത്രാലയമാണ് ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്. 2023 ഏപ്രിൽ 12-നാണ് ഒമാൻ തൊഴിൽ മന്ത്രാലയം ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്.

Read Also: വീട്ടില്‍ അറ്റകുറ്റപ്പണി നടത്തുന്നതിനായി എത്തി അമ്മയെ മുറിയില്‍ പൂട്ടിയിട്ട് മകളെ ബലാത്സംഗം ചെയ്തു: യുവാവ് അറസ്റ്റില്‍

ഇക്കാര്യത്തിൽ വീഴ്ച്ച വരുത്തിയാൽ ഒമാനിലെ തൊഴിൽ നിയമങ്ങളിലെ ആർട്ടിക്കിൾ 51-ന്റെ ലംഘനമായി കണക്കാക്കും. ഈ നിയമങ്ങൾ കൃത്യമായി പാലിക്കാനും സമയക്രമം പാലിച്ച് കൊണ്ട് തൊഴിലാളികളുടെ ശമ്പളം വിതരണം ചെയ്യാനും മന്ത്രാലയം ആഹ്വാനം ചെയ്തു. സമയക്രമം പാലിച്ച് കൊണ്ട് ശമ്പളം വിതരണം ചെയ്യാത്ത സ്ഥാപനങ്ങൾക്കെതിരെ പരാതി നൽകുന്നതിന് തൊഴിലാളികൾക്ക് അവകാശമുണ്ടെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.

Read Also: വാട്ടർടാങ്ക് വൃത്തിയാക്കുന്നതിനിടെ കെട്ടിടത്തിൽ നിന്നും വീണു: പ്രവാസി മലയാളിയ്ക്ക് ദാരുണാന്ത്യം

shortlink

Related Articles

Post Your Comments

Related Articles


Back to top button