ആഗോള വിപണിയിൽ ഇന്ത്യൻ നിർമ്മിത ഐഫോണുകൾക്ക് പ്രിയമേറുന്നു. റിപ്പോർട്ടുകൾ പ്രകാരം, കഴിഞ്ഞ സാമ്പത്തിക വർഷം ഐഫോണിന്റെ കയറ്റുമതി നാലിരട്ടിയിലധികമാണ് ഉയർന്നത്. ഇതോടെ, ഐഫോൺ കയറ്റുമതി 500 കോടി ഡോളറിൽ എത്തി. രാജ്യത്ത് പ്രീമിയം ഉപകരണങ്ങളുടെ പ്രാദേശിക ഉൽപാദനം വർദ്ധിച്ചതോടെയാണ് കയറ്റുമതിയും ആനുപാതികമായി ഉയർന്നത്. 2021-22 സാമ്പത്തിക വർഷത്തിലെ കയറ്റുമതി 11,000 കോടി രൂപയായിരുന്നെങ്കിൽ, 2022-23 സാമ്പത്തിക വർഷത്തിൽ 40,000 കോടി രൂപയായാണ് ഉയർന്നത്.
ഇന്ത്യയിൽ ഫോക്സ്കോൺ, വിസ്ട്രോൺ, പെഗാട്രോൺ തുടങ്ങിയ പ്ലാന്റുകളിൽ നിന്നാണ് ഐഫോണുകൾ നിർമ്മിക്കുന്നത്. പ്രധാനമായും ഐഫോൺ 12, ഐഫോൺ 13, ഐഫോൺ 14 മോഡലുകളാണ് ഈ പ്ലാന്റുകളിൽ നിന്നും നിർമ്മിക്കുന്നത്. ആപ്പിളിന്റെ റീട്ടെയിൽ സ്റ്റോറുകൾ ഈ മാസം പ്രവർത്തനമാരംഭിക്കുന്നതോടെ, കയറ്റുമതിയിൽ വീണ്ടും റെക്കോർഡ് മുന്നേറ്റം നടത്താൻ സാധിക്കുമെന്നാണ് വിലയിരുത്തൽ. 2022-23 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ മൊത്തത്തിലുള്ള സ്മാർട്ട്ഫോൺ കയറ്റുമതി 1000 കോടി ഡോളർ കവിഞ്ഞിട്ടുണ്ട്.
Post Your Comments