Latest NewsNewsIndiaBusiness

നേട്ടത്തിലേറി ഇന്ത്യൻ വ്യോമയാന വ്യവസായം, കഴിഞ്ഞ സാമ്പത്തിക വർഷം വൻ വളർച്ച

ആഭ്യന്തര യാത്രയ്ക്കായി കഴിഞ്ഞ വർഷം 8.52 കോടി യാത്രക്കാരാണ് ഇന്ത്യൻ വിമാനക്കമ്പനികളെ ആശ്രയിച്ചത്

ഇന്ത്യൻ വ്യോമയാന വ്യവസായം രംഗത്ത് മുന്നേറ്റം തുടരുന്നു. 2022-23 സാമ്പത്തിക വർഷത്തിൽ മികച്ച പ്രകടനമാണ് വ്യോമയാന വ്യവസായം കാഴ്ചവച്ചത്. പ്രമുഖ റേറ്റിംഗ് ഏജൻസിയായ ഐസിആർഎയുടെ ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, മുൻ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് കഴിഞ്ഞ സാമ്പത്തിക വർഷം ആഭ്യന്തര പാസഞ്ചർ ട്രാഫിക് 60 ശതമാനമാണ് ഉയർന്നത്. ഇതോടെ, ആഭ്യന്തര പാസഞ്ചർ ട്രാഫിക് 13.60 കോടിയിലെത്തി.

ആഭ്യന്തര യാത്രയ്ക്കായി കഴിഞ്ഞ വർഷം 8.52 കോടി യാത്രക്കാരാണ് ഇന്ത്യൻ വിമാനക്കമ്പനികളെ ആശ്രയിച്ചത്. അതേസമയം, മാർച്ച് മാസത്തിലെ മാത്രം പാസഞ്ചർ ട്രാഫിക് 1.30 കോടിയാണ്. 2022 മാർച്ചിലെ 1.06 കോടിയുമായി താരതമ്യം ചെയ്യുമ്പോൾ 22 ശതമാനത്തിന്റെ വളർച്ചയാണ് രേഖപ്പെടുത്തിയത്. അതേസമയം, വ്യോമ ഇന്ധനത്തിന്റെ വിലയിലുണ്ടാകുന്ന വർദ്ധനവ് നേരിയ തോതിൽ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. കഴിഞ്ഞ സാമ്പത്തിക വർഷം വ്യോമയാന രംഗം വലിയ മുന്നേറ്റം കാഴ്ചവെച്ചിട്ടുണ്ടെങ്കിലും, കോവിഡിന് മുൻപ് ഉളള നിലയിലേക്ക് എത്തിച്ചേരാൻ ഇതുവരെ സാധിച്ചിട്ടില്ല.

Also Read: ഉമ്മൻചാണ്ടിയുടെ ചികിത്സാ പുരോഗതി സർക്കാർ മെഡിക്കൽ ബോർഡ് വിലയിരുത്തണം: സഹോദരൻ അലക്‌സ് വി ചാണ്ടി

shortlink

Related Articles

Post Your Comments

Related Articles


Back to top button