Latest NewsKeralaNews

കേരളത്തില്‍ ഈ 5 ജില്ലക്കാര്‍ക്ക് അതീവ ജാഗ്രതാ നിര്‍ദ്ദേശം, താപനില നാല് ഡിഗ്രി ഉയരും

തിരുവനന്തപുരം: സംസ്ഥാനത്തെ ഈ അഞ്ച് ജില്ലകളില്‍ താപനില 4 ഡിഗ്രി വരെ ഉയരാന്‍ സാധ്യത. ഏപ്രില്‍ 13നും 14നും തൃശൂര്‍, പാലക്കാട്, കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 39 °C വരെ ഉയരാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. സാധാരണത്തേക്കാള്‍ 3°C മുതല്‍ 4°C വരെ താപനില ഉയരാന്‍ സാധ്യതയെന്നാണ് റിപ്പോര്‍ട്ട്. കോട്ടയം, കോഴിക്കോട് ജില്ലകളില്‍ 37°C വരെ താപനില ഉയരാന്‍ സാധ്യത ഉണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

Read Also: വാട്ടർടാങ്ക് വൃത്തിയാക്കുന്നതിനിടെ കെട്ടിടത്തിൽ നിന്നും വീണു: പ്രവാസി മലയാളിയ്ക്ക് ദാരുണാന്ത്യം

രാജ്യത്തും സംസ്ഥാനത്തും ബുധനാഴ്ച റെക്കോര്‍ഡ് ചൂട് രേഖപ്പെടുത്തിയിരുന്നു. ഔദ്യോഗികമായി സംസ്ഥാനത്തെ ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന ചൂട് ( 39°c) ഇന്നലെ പാലക്കാടും, കരിപ്പൂര്‍ വിമാനതാവളത്തിലും ആയിരുന്നു രേഖപ്പെടുത്തിയത്.

സംസ്ഥാനത്ത് വേനല്‍ ചൂട് വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രത നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button