കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് നേരിയ കുറവ് രേഖപ്പെടുത്തി. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 5,610 രൂപയും പവന് 44,880 രൂപയുമായി.
തുടർച്ചയായ രണ്ട് വ്യാപാര ദിനം വില ഉയർന്നിരുന്നു. ശേഷമാണ് ഇന്ന് വിലയിൽ കുറവ് രേഖപ്പെടുത്തിയത്. രണ്ട് ദിവസത്തിനിടെ പവന് 640 രൂപയുടെ വർദ്ധനവുണ്ടായിരുന്നു. ഏപ്രിൽ അഞ്ചിന് പവന് 45,000 രൂപ രേഖപ്പെടുത്തിയതാണ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്വർണ വില.
ഈ മാസത്തിന്റെ തുടക്കത്തിൽ 44,000 രൂപയായിരുന്നു സ്വർണ വില. സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിലേക്ക് നിക്ഷേപകർ കൂടുതലായി എത്തുന്നതാണ് കഴിഞ്ഞ ദിവസങ്ങളിൽ വില ഉയരാൻ കാരണം. കഴിഞ്ഞമാസം 18 മുതലാണ് സ്വർണ വില ഉയരാൻ തുടങ്ങിയത്.
Post Your Comments