IdukkiKeralaNattuvarthaLatest NewsNews

നി​യ​ന്ത്ര​ണം വി​ട്ട പി​ക്ക​​പ്പി​ടി​ച്ച് പോ​സ്റ്റ് ത​ക​ർ​ന്നു: യു​വ​തി​യും മ​ക്ക​ളും രക്ഷപ്പെട്ടത് ത​ല​നാ​രി​ഴ​യ്ക്ക്

യു​വ​തി​യും ര​ണ്ടു​മ​ക്ക​ളും സ​ഞ്ച​രി​ച്ച സ്കൂ​ട്ട​റി​നു മു​ന്നി​ലേ​ക്കാ​ണ് പോ​സ്റ്റ് വീ​ണ​ത്

കു​ട​യ​ത്തൂ​ർ: നി​യ​ന്ത്ര​ണം വി​ട്ട പി​ക്ക​പ്പ് ജീ​പ്പി​ടി​ച്ച് ത​ക​ർ​ന്ന വൈ​ദ്യു​തി പോ​സ്റ്റ് റോ​ഡി​ലേ​ക്ക് വീ​ണു. യു​വ​തി​യും ര​ണ്ടു​മ​ക്ക​ളും സ​ഞ്ച​രി​ച്ച സ്കൂ​ട്ട​റി​നു മു​ന്നി​ലേ​ക്കാ​ണ് പോ​സ്റ്റ് വീ​ണ​ത്. ഇവർ ത​ല​നാ​രി​ഴ​യ്ക്കാണ് വ​ൻ ദു​ര​ന്തത്തിൽ നിന്ന് ഒ​ഴി​വായത്.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം 6.30-ഓ​ടെ കു​ട​യ​ത്തൂ​ർ​ ജം​ഗ്ഷ​നു സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം നടന്നത്. സ്കൂ​ട്ട​റി​ലു​ണ്ടാ​യി​രു​ന്ന​ത് കോ​ള​പ്ര സ്വ​ദേ​ശി ലി​റ്റ​യും ര​ണ്ടു​മ​ക്ക​ളു​മാ​യി​രു​ന്നു.

Read Also : പിന്നോക്ക വിഭാഗത്തെ അധിക്ഷേപിച്ച സംഭവം: സൂറത്ത് കോടതിയിൽ രാഹുൽ സമർപ്പിച്ച അപ്പീൽ ഇന്ന് പരിഗണിക്കും

അപകടത്തിൽ ലി​റ്റ​യ്ക്ക് നേ​രി​യ പ​രി​ക്കേ​റ്റെ​ങ്കി​ലും കു​ട്ടി​ക​ൾ പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. ​തുടർന്ന്, ലി​റ്റ​യെ തൊ​ടു​പു​ഴ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. അ​പ​ക​ട​ത്തെത്തു​ട​ർ​ന്നു ഈ ​ഭാ​ഗ​ത്ത് വൈ​ദ്യു​തി വി​ത​ര​ണം ഒ​രു മ​ണി​ക്കൂ​ർ ത​ട​സ​പ്പെ​ട്ടു.​

കാ​ഞ്ഞാ​ർ എ​സ്ഐ ജി​ബി​ൻ തോ​മ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പൊലീ​സെ​ത്തിയാണ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button