തുടക്കത്തിലെ നഷ്ടത്തെ മറികടന്ന് നേട്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. വ്യാപാരത്തിന്റെ വിവിധ ഘട്ടങ്ങളിൽ ആശങ്കകൾ സൃഷ്ടിച്ചെങ്കിലും, തുടർച്ചയായ എട്ടാം ദിവസമാണ് വ്യാപാരം നേട്ടത്തോടെ പൂർത്തിയാക്കുന്നത്. സെൻസെക്സ് 235.05 പോയിന്റാണ് ഉയർന്നത്. ഇതോടെ, സെൻസെക്സ് 60,392.77- ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 90.10 പോയിന്റ് നേട്ടത്തിൽ 17,812.40- ലാണ് വ്യാപാരം അവസാനിപ്പിച്ചത്.
സെൻസെക്സിൽ ഇന്ന് 2,065 കമ്പനികളുടെ ഓഹരികൾ ഉയർന്നും, 1,436 കമ്പനികളുടെ ഓഹരികൾ ഇടിഞ്ഞും, 114 കമ്പനികളുടെ ഓഹരികൾ മാറ്റമില്ലാതെയുമാണ് അവസാനിപ്പിച്ചത്. ഡിവീസ് ലാബ്സ്, ബജാജ് ഓട്ടോ, അദാനി എന്റർപ്രൈസസ്, ഡോ. റെഡ്ഡീസ് ലാബ്, ഐഷർ മോട്ടോഴ്സ്, ലോറസ് ലാബ്സ്, ഓറോബിന്ദോ ഫാർമ, ബയോകോൺ എന്നിവയുടെ ഓഹരികൾ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്.
Post Your Comments