Latest NewsNewsBusiness

നിറം മങ്ങി സൂചികകൾ, നേട്ടമില്ലാതെ ആരംഭിച്ച് വ്യാപാരം

ഇന്ന് മിഡ്ക്യാപ്, സ്മോൾക്യാപ് സൂചികകൾ നേട്ടത്തോടെയാണ് വ്യാപാരം തുടങ്ങിയത്

ആഴ്ചയുടെ മൂന്നാം ദിനമായ ഇന്ന് നേട്ടമില്ലാതെ ഓഹരി വിപണി വ്യാപാരം ആരംഭിച്ചു. മാർച്ചിലെ പണപ്പെരുപ്പം നിരക്കുകൾ പുറത്തുവരാനിരിക്കെയാണ് വ്യാപാരം നഷ്ടത്തോടെ ആരംഭിച്ചിരിക്കുന്നത്. വ്യാപാരത്തിന്റെ ആദ്യ ഘട്ടത്തിൽ ബിഎസ്ഇ സെൻസെക്സിൽ 60,188 പോയിന്റ് നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. അതേസമയം, നിഫ്റ്റിയിൽ 17,700- ലാണ് വ്യാപാരം. ഇന്ന് മിഡ്ക്യാപ്, സ്മോൾക്യാപ് സൂചികകൾ നേട്ടത്തോടെയാണ് വ്യാപാരം തുടങ്ങിയത്.

ടാറ്റാ സ്റ്റീൽ, എച്ച്ഡിഎഫ്സി, ടാറ്റാ മോട്ടേഴ്സ്, ഏഷ്യൻ പെയിന്റ്സ് തുടങ്ങിയവയുടെ ഓഹരികൾ നേട്ടത്തിലാണ്. അതേസമയം, ടിസിഎസ്, എസ്ബിഐ, വിപ്രോ, ഐസിഐസിഐ ബാങ്ക്, എൻടിപിസി, മാരുതി സുസുകി, ടെക് മഹീന്ദ്ര, ആക്സിസ് ബാങ്ക്, റിലയൻസ്, ഹിന്ദുസ്ഥാൻ യുണിലിവർ, ബജാജ് ഫിനാൻസ്, ഇൻഫോസിസ് തുടങ്ങിയവയുടെ ഓഹരികൾ നഷ്ടത്തിലാണ്.

Also Read: ചെറുപുഴയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവിന് ദാരുണാന്ത്യം

shortlink

Related Articles

Post Your Comments

Related Articles


Back to top button