Latest NewsIndiaNews

രാജസ്ഥാനിലെ ആദ്യ വന്ദേ ഭാരത് എക്സ്പ്രസ് നാടിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

രാജസ്ഥാനിലെ ടൂറിസം വ്യവസായത്തിന് വളരെയധികം ഗുണം ചെയ്യുന്ന തരത്തിലാണ് വന്ദേ ഭാരത് എക്സ്പ്രസ് സർവീസ് നടത്തുക

രാജസ്ഥാനിലൂടെ സർവീസ് നടത്തുന്ന ആദ്യ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. ജയ്പൂർ- ഡൽഹി കന്റോൺമെന്റ് റൂട്ടിലൂടെയാണ് ട്രെയിനിന്റെ ഉദ്ഘാടനം നടത്തിയത്. രാജ്യത്തെ പതിനഞ്ചാമത്തെ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനാണ് പ്രധാനമന്ത്രി വീഡിയോ കോൺഫറൻസിലൂടെ ഫ്ലാഗ് ഓഫ് ചെയ്തത്.

രാജസ്ഥാനിലെ ടൂറിസം വ്യവസായത്തിന് വളരെയധികം ഗുണം ചെയ്യുന്ന തരത്തിലാണ് വന്ദേ ഭാരത് എക്സ്പ്രസ് സർവീസ് നടത്തുക. ഇത് രാജസ്ഥാനിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളായ പുഷ്കർ, അജ്മീർ ദർഗ തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള യാത്ര മെച്ചപ്പെടുത്തും. ഇവയുടെ പതിവ് സർവീസ് ഏപ്രിൽ 13 മുതൽ ആരംഭിക്കും. ജയ്പൂർ, അൽവാർ, ഗുരുഗ്രാം എന്നിവിടങ്ങളിൽ സ്റ്റോപ്പുകളോട് അജ്മീറിനും ഡൽഹി കന്റോണ്‍മെന്റിനും ഇടയിലാണ് ട്രെയിനിന്റെ സർവീസ്. നിലവിൽ, രാജസ്ഥാനിൽ നിന്നും ഡൽഹിയിലേക്ക് സർവീസ് നടത്തുന്ന അതിവേഗ ട്രെയിനായ രാജധാനി എക്സ്പ്രസിനെ മറികടന്നാണ് വന്ദേ ഭാരത് എക്സ്പ്രസ് സർവീസ് നടത്തുക.

Also Read: ക്ഷേത്ര ദര്‍ശനത്തിനിടെ ഷൂസ് പിടിക്കാന്‍ സഹായിയെ വിളിച്ച് ജില്ലാ കലക്ടര്‍: നടപടി വിവാദം

shortlink

Related Articles

Post Your Comments

Related Articles


Back to top button