മേഘാലയയിലെ സൗത്ത് ഗാരോ കുന്നുകളിൽ സ്ഥിതി ചെയ്യുന്ന ഗുഹയിൽ നിന്ന് പ്രത്യേക ഇനം തവളകളെ കണ്ടെത്തി. നാല് കിലോമീറ്റർ നീളമുള്ള പ്രകൃതിദത്ത ചുണ്ണാമ്പ് കല്ല് നിറഞ്ഞ ഗുഹയിൽ നിന്നാണ് പുതിയ ഇനം തവളയെ കണ്ടെത്തിയിരിക്കുന്നത്. സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ഗവേഷകർ നടത്തിയ പഠനത്തിലാണ് കാസ്കേട് റാനഡ് ഇനത്തിലുള്ള പുതിയ തവളയെ കണ്ടെത്താൻ സാധിച്ചത്. ഗവേഷകർ സൗത്ത് ഗോരോ ഹിൽസ് ജില്ലയിലെ ഗുഹയിൽ നടത്തിയ നീണ്ട പരിശോധനക്കൊടുവിലാണ് ഈ തവളെ ഗവേഷകരുടെ ശ്രദ്ധയിൽ പെട്ടത്.
ഗാരോ കുന്നുകളിലെ ഗുഹയിൽ നിന്നും 60 മീറ്റർ മുതൽ 100 മീറ്റർ വരെ ആഴത്തിൽ പരിശോധിച്ചപ്പോഴാണ് തവളയുടെ സാന്നിധ്യം കണ്ടെത്തിയത്. തവളയെ കണ്ടെത്തി ഗുഹയ്ക്ക് സിജു എന്നാണ് ഗവേഷകർ പേര് നൽകിയിരിക്കുന്നത്. അതേസമയം, സൗത്ത് ഗാരോ കുന്നുകളുടെ സമീപ പ്രദേശങ്ങളിൽ നിന്നും പുതിയ ഇനത്തിൽപ്പെട്ട തവളകളെ കണ്ടെത്താനുള്ള സാധ്യത കൂടുതലാണെന്നും ഗവേഷകർ വ്യക്തമാക്കി. രാജ്യത്ത് ഗുഹയ്ക്കുള്ളിൽ നിന്ന് തവളയെ കണ്ടെത്തുന്നത് രണ്ടാമത്തെ തവണയാണ്. 2014- ൽ സമാനമായ രീതിയിൽ തമിഴ്നാട്ടിലെ ഗുഹയിൽ നിന്നും മറ്റൊരു ഇനത്തിൽപ്പെട്ട തവളയെ കണ്ടെത്തിയിരുന്നു.
Also Read: തലശ്ശേരിയില്‍ വീടുകളോട് ചേർന്നുള്ള പറമ്പില്‍ സ്‌ഫോടനം: യുവാവിന്റെ ഇരുകൈപ്പത്തിയുമറ്റു, അന്വേഷണം
Post Your Comments