സംസ്ഥാനത്ത് ഇന്ന് സ്വർണവില വർദ്ധിച്ചു. ഒരു പവൻ സ്വർണത്തിന് 240 രൂപയുടെ വർദ്ധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 44,560 രൂപയാണ്. ഒരു ഗ്രാം സ്വർണത്തിന് 30 രൂപ വർദ്ധിച്ച് 5,570 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. അഞ്ച് ദിവസങ്ങൾക്ക് ശേഷമാണ് സംസ്ഥാനത്ത് സ്വർണവില ഉയർന്നത്. വരും ദിവസങ്ങളിൽ സ്വർണത്തിന് വില കുറഞ്ഞേക്കുമെന്ന അഭ്യൂഹങ്ങൾക്ക് വിപരീതമായാണ് നിലവിൽ സംഭവിച്ചിരിക്കുന്നത്.
ആഗോള വിപണിയിൽ ഔൺസിന് 1,998.28 ഡോളർ നിരക്കിലാണ് സ്വർണത്തിന്റെ വ്യാപാരം പുരോഗമിക്കുന്നത്. ആഗോള വിപണിയിലെ ചലനങ്ങളാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്. ഈ മാസത്തെ ഏറ്റവും ഉയർന്ന രേഖപ്പെടുത്തിയത് ഏപ്രിൽ അഞ്ചിനായിരുന്നു. ഏപ്രിൽ അഞ്ചിന് എല്ലാ റെക്കോർഡുകളും ഭേദിച്ച് ഒരു പവൻ സ്വർണത്തിന് 45,000 രൂപയാണ് രേഖപ്പെടുത്തിയത്. പ്രാദേശിക വിപണികളിൽ വിവാഹ സീസണുകളും, വിശേഷ ദിവസങ്ങളും ഉള്ളതിനാൽ, സമീപഭാവിയിൽ സ്വർണാഭരണങ്ങൾ വാങ്ങാൻ ആഗ്രഹിക്കുന്നവർ ബുക്കിംഗ് നടത്തുന്നതാണ് ഉത്തമം.
Post Your Comments