കൊച്ചി: പൊതുമരാമത്ത് മന്ത്രി പി എം മുഹമ്മദ് റിയാസ് സിപിഎമ്മിൻ്റെ ഔദ്യോഗിക രാഷ്ട്രീയ മുഖമായി മാറിയോ? എന്ന് രാഷ്ട്രീയ നിരീക്ഷകൻ സന്ദീപ് വാചസ്പതി. സംസ്ഥാന സെക്രട്ടറിയോ മുഖ്യമന്ത്രിയോ പോലും അഭിപ്രായം പറയുന്നതിന് മുൻപ് സിപിഎമ്മിൻ്റെ നയം തീരുമാനിക്കുന്നയാളായി റിയാസ് മാറിയിരിക്കുന്നുവെന്നും സന്ദീപ് പറയുന്നു.
read also: കർഷകർക്ക് ആശ്വാസം! രാജ്യത്ത് ഈ വർഷം മൺസൂൺ മഴ സാധാരണ അളവിൽ ലഭിക്കും
കുറിപ്പ് പൂർണ്ണ രൂപം
പൊതുമരാമത്ത് മന്ത്രി പി എം മുഹമ്മദ് റിയാസ് സിപിഎമ്മിൻ്റെ ഔദ്യോഗിക രാഷ്ട്രീയ മുഖമായി മാറിയോ? അസാധാരണ കാര്യങ്ങളാണ് ഇപ്പൊൾ സിപിഎമ്മിൽ സംഭവിക്കുന്നത്. മറ്റ് സെക്രട്ടേറിയേറ്റ് അംഗങ്ങൾക്കും മന്ത്രിമാർക്കും ഇല്ലാത്ത സവിശേഷ അധികാരമാണ് റിയാസിന് സിപിഎമ്മിൽ ഉള്ളതെന്ന് വ്യക്തം. സംസ്ഥാന സെക്രട്ടറിയോ മുഖ്യമന്ത്രിയോ പോലും അഭിപ്രായം പറയുന്നതിന് മുൻപ് സിപിഎമ്മിൻ്റെ നയം തീരുമാനിക്കുന്നയാളായി റിയാസ് മാറിയിരിക്കുന്നു. മറ്റൊരു തരത്തിൽ പറഞ്ഞാൽ റിയാസ് പറയുന്നത് ഏറ്റു പാടാൻ വിധിക്കപ്പെട്ടവരായിരിക്കുന്നു മറ്റ് മുതിർന്ന സെക്രട്ടേറിയേറ്റ് അംഗങ്ങൾ.
മുന്നണി സർക്കാരിൽ വാർത്താ സമ്മേളനം നടത്താൻ അധികാരമുള്ള അപൂർവ്വം മന്ത്രിമാരിൽ ഒരാളും പൊതുമരാമത്ത് മന്ത്രിയാണ്. ഇത് തലമുറ മാറ്റമാണോ നിലപാട് മാറ്റമാണോ അതോ അധികാര കൈമാറ്റമാണോ എന്ന കാര്യം രാഷ്ട്രീയ നിരീക്ഷകർക്ക് വിടുന്നു.
Post Your Comments