Latest NewsNewsBusiness

വ്യാജന്മാരെ കരുതിയിരിക്കുക! നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എൻഎസ്ഇ

വ്യാജ വാഗ്ദാനങ്ങൾ ചെയ്യുന്ന സ്ഥാപനങ്ങൾ എൻഎസ്ഇയിൽ രജിസ്റ്റർ ചെയ്തതാണോ എന്ന് പ്രത്യേകം പരിശോധിക്കേണ്ടതാണ്

വ്യാജന്മാർക്കെതിരെ ജാഗ്രത പാലിക്കാൻ നിക്ഷേപകർക്ക് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് ഓഫ് ഇന്ത്യ. ഉറപ്പായ വരുമാനം വാഗ്ദാനം ചെയ്യുകയും, നിയമവിരുദ്ധ ട്രേഡിംഗ് സംവിധാനം ലഭ്യമാക്കുകയും ചെയ്യുന്നവർക്കെതിരെ കനത്ത ജാഗ്രത പാലിക്കണമെന്നാണ് എൻഎസ്ഇ അറിയിച്ചിട്ടുള്ളത്. കൂടാതെ, വ്യാജ വാഗ്ദാനങ്ങൾ ചെയ്യുന്ന സ്ഥാപനങ്ങൾ എൻഎസ്ഇയിൽ രജിസ്റ്റർ ചെയ്തതാണോ എന്ന് പ്രത്യേകം പരിശോധിക്കേണ്ടതാണ്.

ശ്രീ പരാസ്നാഥ് കമ്മോഡിറ്റി പ്രൈവറ്റ് ലിമിറ്റഡ്, ശ്രീപരാസ്നാഥ് ബുളളിയൻ പ്രൈവറ്റ് ലിമിറ്റഡ്, ഫാറി ടെല ട്രേഡിങ് പ്രൈവറ്റ് ലിമിറ്റഡ് തുടങ്ങിയവ ‘പരാസ്നാഥ് കമ്മ്യൂണിറ്റി’ എന്ന പേരിലുളള ടെലഗ്രാം ചാനൽ വഴിയും, ഭാരത് കുമാർ എന്ന വ്യക്തി ‘ട്രേഡ് വിത്ത് ട്രസ്റ്റ്’ എന്ന പേരിലുമാണ് അനധികൃതമായി ട്രേഡിംഗ് നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടിരിക്കുന്നത്. ഈ സ്ഥാപനങ്ങൾ എൻഎസ്ഇയിൽ രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് നിക്ഷേപകർ ശ്രദ്ധിക്കേണ്ടതാണ്.

Also Read: കർഷകർക്ക് ആശ്വാസം! രാജ്യത്ത് ഈ വർഷം മൺസൂൺ മഴ സാധാരണ അളവിൽ ലഭിക്കും

shortlink

Related Articles

Post Your Comments

Related Articles


Back to top button