MollywoodLatest NewsKeralaCinemaNewsEntertainment

‘സ്ത്രീകള്‍ ആഗ്രഹിക്കുന്ന സക്‌സസ്ഫുള്‍ ആയിട്ടൊരു ജീവിതം ഉണ്ടാകട്ടെ’: മഞ്ജു വാര്യർ

സ്ത്രീ-പുരുഷ വേർതിരിവിൽ തനിക്ക് വിശ്വാസമില്ലെന്ന് നടി മഞ്ജു വാര്യർ. സ്ത്രീകൾ ആഗ്രഹിക്കുന്ന സക്സസ്ഫുൾ ആയിട്ടുള്ള ജീവിതം ഉണ്ടാകട്ടെയെന്നും, അങ്ങനെ പതുക്കെ സ്ത്രീ-പുരുഷ വേർതിരിവ് ഇല്ലാതെ ആകട്ടേയെന്നും മഞ്ജു പറഞ്ഞു. ഒരു വനിതാ സംരംഭം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു താരം.

എല്ലാവരും ഒന്നിച്ച് നിന്നു കൊണ്ട് മനസമാധാനമുള്ള ഒരു സമൂഹം ഉണ്ടാകട്ടെ എന്നതാണ് തന്റെ ആഗ്രഹമെന്നാണ് താരം പറയുന്നത്. ‘പല കാരണങ്ങള്‍ കൊണ്ടും ജീവിതത്തില്‍ എന്തെങ്കിലുമൊക്കെ നേടാന്‍ ആഗ്രഹവും ആവേശവുമുള്ള സ്ത്രീകള്‍ക്ക് അതിന് സാധിക്കാറില്ല. ഒരു അവസരത്തിന് വേണ്ടി കാത്തിരിക്കുന്ന, അവസരം കിട്ടാതെ ഇരിക്കുന്ന പല സ്ത്രീകളെയും എനിക്ക് അറിയാം. സ്ത്രീകള്‍ ആഗ്രഹിക്കുന്ന സക്‌സസ്ഫുള്‍ ആയിട്ടൊരു ജീവിതം ഉണ്ടാകട്ടെ. അങ്ങനെ വളര്‍ന്ന് സ്ത്രീ-പുരുഷ വേര്‍തിരിവില്ലാതെ മാറട്ടെ. അങ്ങനെയൊരു വേര്‍തിരിവില്‍ കുറച്ചു നാളായി ഞാന്‍ വിശ്വസിക്കുന്നില്ല. അതുപോലെ വളരെ ശക്തരായി, തുല്യരായി പരസ്പര ബഹുമാനത്തോടെ സ്ത്രീകളും പുരുഷന്മാരും എല്ലാവരും ഒന്നിച്ച് നിന്നു കൊണ്ട് മനഃസമാധാനമുള്ള ഒരു സമൂഹം ഉണ്ടാകട്ടെ എന്നതാണ് എന്റെ ആത്മാര്‍ത്ഥമായിട്ടുള്ള ആഗ്രഹം’, മഞ്ജു വാര്യർ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button