അശ്ലീല ഉള്ളടക്കങ്ങൾ അടങ്ങിയ പോസ്റ്റുകൾക്ക് പൂട്ടിടാൻ ഒരുങ്ങുകയാണ് മെറ്റ. റിപ്പോർട്ടുകൾ പ്രകാരം, 18 വയസ്സിന് താഴെയുള്ള കുട്ടികളുടെ സ്വകാര്യ ചിത്രങ്ങളും നഗ്നചിത്രങ്ങളും പ്രചരിക്കുന്നത് തടയുന്നതിന്റെ ഭാഗമായാണ് പുതിയ ഫീച്ചറിന് രൂപം നൽകിയിരിക്കുന്നത്. ‘ടേക്ക് ഇറ്റ് ഡൗൺ’ എന്ന പേര് നൽകിയിരിക്കുന്ന ഈ ഫീച്ചറിലൂടെ അശ്ലീല ഉള്ളടക്കങ്ങൾ നീക്കം ചെയ്യാൻ സാധിക്കും. നാഷണൽ സെന്റർ ഫോർ മിസ്സിംഗ് ആൻഡ് എക്സ്പ്ലോയിറ്റഡ് ചിൽഡ്രൻ ആണ് ഈ ടൂൾ വികസിപ്പിച്ചെടുത്തത്.
ആദ്യ ഘട്ടത്തിൽ ഹിന്ദി ഭാഷയിലാണ് ഈ ടൂർ ലോഞ്ച് ചെയ്യുക. പിന്നീട് മറ്റു ഭാഷകളിലേക്കും സേവനം ലഭിക്കുന്നതാണ്. പ്രായപൂർത്തിയാകാത്തവർക്കും, അവർ 18 വയസ്സ് തികയുന്നതിന് മുൻപ് എടുത്ത അർദ്ധ നഗ്ന ചിത്രങ്ങളും ഈ ടൂൾ മുഖാന്തരം നീക്കം ചെയ്യാൻ കഴിയും. ഇത്തരം ചിത്രങ്ങളുടെയും വീഡിയോകളുടെയും ഹാഷ് വാല്യു ഉപയോഗിച്ചാണ് ഇവ ഓൺലൈനിൽ എത്രത്തോളം പ്രചരിക്കുന്നുണ്ടെന്ന് കണ്ടെത്തുക. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് മെറ്റ ഇത്തരമൊരു ഫീച്ചർ വികസിപ്പിച്ചെടുത്തത്.
Also Read: 10 കോടി ചെലവിൽ സിപിഐക്ക് പുതിയ ആസ്ഥാന മന്ദിരം ഉയരുന്നു: തുക പൊതുജനങ്ങളിൽ നിന്ന് പരിച്ചെടുക്കും
Post Your Comments