യുവാവിനെ നഗ്നനാക്കി മർദ്ദിച്ച് വീഡിയോ എടുത്ത് ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തു: അഞ്ചു പേർ അറസ്റ്റിൽ

കൊച്ചി: യുവാവിനെ നഗ്നനാക്കി മർദ്ദിച്ച് വീഡിയോ എടുത്ത് ഭീഷണിപ്പെടുത്തി പണം തട്ടി. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചു പേരെ അറസ്റ്റ് ചെയ്തു. സ്ത്രീകൾ ഉൾപ്പെടെ അഞ്ചു പേരാണ് അറസ്റ്റിലായത്. കൊച്ചിയിലെ മുളവുകാടായിരുന്നു സംഭവം.

Read Also: ബ്രഹ്മപുരം തീപിടുത്തം: ഹരിത ട്രൈബ്യൂണൽ ചുമത്തിയ 100 കോടി രൂപ പിഴയടക്കാൻ കൊച്ചി കോർപ്പറേഷന് സാവകാശം നൽകി ഹൈക്കോടതി

അറസ്റ്റിലായവരിൽ 3 പേർ സ്ത്രീകളാണ്. തമിഴ്‌നാട് തെങ്കാശി സ്വദേശി അഞ്ജു, സഹോദരി മേരി, മേരിയുടെ സുഹൃത്തുക്കളായ വെണ്ണല ആഷിഖ്, ആഷിഖിന്റെ ഭാര്യ ഷഹാന, മട്ടാഞ്ചേരി സ്വദേശി അരുൺ തുടങ്ങിയവരാണ് അറസ്റ്റിലായത്.

യുവാവിന്റെ പണം തട്ടിയെടുത്തതിന് പുറമേ എടിഎം കാർഡുകളും സംഘം തട്ടിയെടുത്തിരുന്നു.

Read Also: സിപിഎമ്മിൽ സംഭവിക്കുന്നത് അസാധാരണ കാര്യങ്ങൾ, മുഹമ്മദ് റിയാസ് സിപിഎമ്മിൻ്റെ ഔദ്യോഗിക രാഷ്ട്രീയ മുഖമോ? സന്ദീപ് വാചസ്പതി

Share
Leave a Comment