Latest NewsKerala

ശാ​രീ​രി​ക ബ​ന്ധ​ത്തി​ന് വി​സ​മ്മ​തി​ച്ചോ​ടെ കൈയും കാലും കട്ടിലിലും ജനലിലും കെട്ടിയിട്ടു ക്രൂരത: ഫാത്തിമയെ കൊന്നത്…

മലപ്പുറം : യുവതിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് അറസ്റ്റിൽ. മ​ണ്ണാ​ർ​ക്കാ​ട് പ​ള്ളി​ക്കു​ന്ന് ആ​വ​ണ​ക്കു​ന്ന് പാ​റ​പ്പു​റ​വ​ൻ മുഹ​മ്മ​ദ് റ​ഫീ​ഖ് (35) ആ​ണ് റി​മ​ൻ​ഡി​ലാ​യ​ത്. ഏ​ലം​കു​ളം പൂ​ത്രോ​ടി കു​ഞ്ഞ​ല​വി​യു​ടെ മ​ക​ൾ ഫാ​ത്തി​മ ഫ​ഹ്‌​ന (30) ആ​ണ് സ്വ​ന്തം വീ​ട്ടി​ൽ കൊല്ലപ്പെട്ടത്.

ശാ​രീ​രി​ക ബ​ന്ധ​ത്തി​ന് വി​സ​മ്മ​തി​ച്ചോ​ടെ ഉ​ട​ലെ​ടു​ത്ത ത​ർ​ക്ക​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ച്ച​തെ​ന്ന് പ്ര​തി പ​റ​ഞ്ഞ​താ​യി പൊ​ലീ​സ് അ​റി​യി​ച്ചു. ബലമായി കൈയും കാലും കെട്ടിയിട്ട് ഇയാൾ പീഡിപ്പിച്ചതായും സൂചനയുണ്ട്. കൊ​ല​പാ​ത​ക​ത്തി​ന് ശേ​ഷം റ​ഫീ​ഖ് മ​ണ്ണാ​ർ​ക്കാ​ട് ആ​വ​ണ​ക്കു​ന്നി​ലെ വീ​ട്ടി​ലേ​ക്ക് പോ​യി. അ​വി​ടെ​നി​ന്നാ​ണ് പൊ​ലീ​സ് ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ഫ​ഹ്ന ധ​രി​ച്ചി​രു​ന്ന ര​ണ്ടു വ​ള​യും മാ​ല​യും പ്ര​തി​യു​ടെ വീ​ട്ടി​ൽ​നി​ന്ന് സി.​ഐ സി. ​അ​ല​വി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പൊ​ലീ​സ് ക​ണ്ടെ​ടു​ത്തു.

പ്ര​തി​യെ വൈ​ദ്യ​പ​രി​ശോ​ധ​ന ന​ട​ത്തി പെ​രി​ന്ത​ൽമ​ണ്ണ ജു​ഡീ​ഷ്യ​ൽ ഫ​സ്റ്റ് ക്ലാ​സ് കോ​ട​തി ഒ​ന്നി​ന്റെ ചു​മ​ത​ല​യു​ള്ള തി​രൂ​ർ ജു​ഡീ​ഷ്യ​ൽ ഫ​സ്റ്റ് ക്ലാ​സ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻഡ് ചെ​യ്തു. റ​ഫീ​ഖി​നെ​തി​രെ കോ​ഴി​ക്കോ​ട് റെ​യി​ൽവേ പൊ​ലീ​സി​ൽ ക​ള​വ് കേ​സും ക​ല്ല​ടി​ക്കോ​ട് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ എ.​ടി.​എ​മ്മി​ന് തീ​യി​ട്ട് ന​ശി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചെ​ന്ന കേ​സും നി​ല​വി​ലു​ണ്ടെ​ന്ന് പൊ​ലീ​സ് അ​റി​യി​ച്ചു.

ഭാര്യയെ ഭർത്താവ് ക്രൂരമായി കൊലപ്പെടുത്തിയ വാർത്ത കേട്ട ഞെട്ടലിലാണ് നാട്. ഏലംകുളം ബാലകൃഷ്ണ സ്മാരക വായനശാലക്ക് സമീപം പൂത്രൊടി കുഞ്ഞലവിയുടെ മകൾ ഫാത്തിമ ഫഹ്ന (30) ആണ് കൊല്ലപ്പെട്ടത്. ഏലംകുളത്തെ അമ്പാട്ടക്കുന്ന് കണ്ടത്തിന്നടുത്താണ് സംഭവം. കൈയും കാലും കൂട്ടി കെട്ടി വായയിൽ തുണി തിരുകിയായിരുന്നു ക്രൂരമായ കൊലപാതകം നടത്തിയത്. സംഭവസ്ഥലത്ത് നിന്ന് മുങ്ങിയ ഭർത്താവ് മണ്ണാർക്കാട് പള്ളിക്കുന്ന് ആവണക്കുന്ന് പാറപ്പുറവൻ മുഹമ്മദ് റഫീഖിനെ(35) വട്ടമ്പലത്തെ വീട്ടിൽ നിന്ന് പോലീസ് പിടികൂടി.

ശനിയാഴ്ച പുലർച്ചെ നാലോടെയാണ് ഫാത്തിമ ഫഹ്നയെ മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിലെ കിടപ്പുമുറിയിൽ കൈകാലുകൾ, ജനലിനോടും കട്ടിലിനോടും ബന്ധിച്ചും വായിൽ തുണിതിരുകിയ നിലയിലുമാണ് മൃതദേഹം കണ്ടെത്തിയത്. വ്രതാനുഷ്ഠാനത്തിനായി പുലർച്ചെ ഭക്ഷണം തയാറാക്കാനായി എഴുന്നേറ്റ യുവതിയുടെ മാതാവ് നബീസ കിടപ്പുമുറിയുടെയും വീടിന്റെയും വാതിലുകൾ തുറന്നുകിടക്കുന്നത് കണ്ട് സംശയം തോന്നി നോക്കിയപ്പോഴാണ്, കട്ടിലിന് സമീപം നിലത്ത് കിടക്കുന്നത് കണ്ടത്. തുടർന്ന് കുഞ്ഞലവിയേയും കുറച്ചകലെയുള്ള നഫീസയുടെ സഹോദരൻ ചിറത്തൊടി ഹുസൈനെയും വിവരം അറിയിക്കുകയായിരുന്നു.

ബന്ധുക്കളെത്തി പെരിന്തൽമണ്ണ പോലീസിൽ അറിയിച്ചു. പോലീസിന്റെ നിർദേശപ്രകാരം പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലേക്ക് എത്തിക്കുകയുമായിരുന്നു. ആശുപത്രിയിലെത്തിക്കും മുമ്പേ മരണപ്പെട്ടിരുന്നു. ഏലംകുളം, പെരിന്തൽമണ്ണ, കൊപ്പം എന്നിവിടങ്ങളിലെ ബേക്കറികളിൽ ഷവർമ നിർമാണ ജോലിക്കാരനായ റഫീഖ് ജോലിയില്ലാത്തപ്പോൾ ഏലംകുളത്ത് ഭാര്യവീട്ടിലാണ് താമസം.

അഞ്ച് വർഷം മുമ്പാണ് ഇവരുടെ വിവാഹം നടന്നത്. നാല് വയസ്സുള്ള ഫിദ എന്ന ഏക മോളും ഇവർക്കുണ്ട്. ഈ സംഭവത്തിന്ന് മുമ്പ് ഇവർ തമ്മിൽ കാര്യമായ പ്രശ്‌നങ്ങൾ ഒന്നും ഉണ്ടാകാറില്ലന്നാണ് അറിയുന്നത്. പിന്നെ എന്തിനാണ് ഈ ക്രൂര കൃത്യം നടത്തിയെതെന്ന് നാട്ടുകാർക്ക് പോലും അറിയില്ല. കൊപ്പം, പെരിന്തൽമണ്ണ ഭാഗങ്ങളിലെ ബേക്കറികളിൽ ഷവർമ്മ ജോലിക്കാരനായ റഫീഖ് രാത്രി വന്ന് ഭക്ഷണം കഴിക്കും കിടക്കും. പതിവുപോലെ റഫീഖ് ശനിയാഴ്ചയും വന്ന് കിടക്കുകയുമാണ് ഉണ്ടായത്.

തൊട്ടടുത്ത മുറിയിൽ ഉമ്മ നബീസയും മറ്റും കിടക്കുന്നുണ്ടങ്കിലും ഫാനിന്റെ ശബ്ദം കാരണം ഈ മുറിയിലെ സംഭവങ്ങളുടെ ശബ്ദമൊന്നും കേൾക്കാനായില്ലെന്നും പറയുന്നു. സംഭവം കഴിഞ്ഞതും വസ്ത്രങ്ങളെല്ലാം എടുത്ത് ഓട്ടോറിക്ഷയിൽ പെരിന്തൽമണ്ണയിലെത്തിയ റഫീഖ് പിന്നീട് മണ്ണാർക്കാട്ടെത്തുകയായിരുന്നു. മണ്ണാർക്കാട് പോലീസിന്റെ സഹായത്തോടെ പെരിന്തൽമണ്ണ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചോദ്യം ചെയ്തു വരുകയുമാണ്. മരണപ്പെട്ട ഫഹ്‌നയുടെ വീട്ടിലെ തെളിവെടുപ്പിനും പോലീസ് ഇൻക്വസ്റ്റിന്നും ശേഷം മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി.

shortlink

Post Your Comments


Back to top button