KeralaLatest NewsNews

നൂറ് ദിന കർമ്മ പദ്ധതിയിൽ പൊതുവിദ്യാഭ്യാസ വകുപ്പിന്റേത് 35 പദ്ധതികൾ: മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികവുമായി ബന്ധപ്പെട്ട് 100 ദിന കർമ്മ പദ്ധതിയിൽ പൊതുവിദ്യാഭ്യാസ വകുപ്പിന്റേതായി ഉൾപ്പെടുത്തിയിട്ടുള്ളത് 35 പദ്ധതികൾ. 48,009 ലക്ഷം രൂപയാണ് പദ്ധതിക്കായി ചെലവഴിക്കുന്നത്. ഇതിൽ 10 പദ്ധതികളുടെ ഉദ്ഘാടനം കഴിഞ്ഞതായും മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.

Read Also: ഐഐടി ബിരുദം നേടിയിട്ടും ചിലർ വിവേകശൂന്യരായി തുടരുകയാണ്: അരവിന്ദ് കെജ്രിവാളിനെതിരെ വിമർശനവുമായി ഡൽഹി ലഫ്റ്റനന്റ് ഗവർണർ

ഗണിതം, സയൻസ് മുതലായ വിഷയങ്ങളിൽ നൂതനങ്ങളായ പ്രവർത്തനങ്ങൾക്ക് ശിശു സൗഹൃദ ഗണിത ശാസ്ത്ര പഠനം പദ്ധതിയിലൂടെ തുടക്കം കുറിക്കും. പൊതുവിദ്യാഭ്യാസ വകുപ്പ്, എസ്എസ്‌കെ, എസ്‌സിഇആർടി, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള വിവിധ ഏജൻസികൾ, കെ.ഡിസ്‌ക്ക് എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്.

തിരുവനന്തപുരം ജില്ലയിൽ മൈൽഡ് കാറ്റഗറിയിൽപ്പെട്ട ഭിന്നശേഷിക്കാരായ വ്യക്തികൾക്ക് പ്രതീക്ഷാ സംഗമം പദ്ധതിയിലൂടെ അനുയോജ്യമായ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കും. അതിലേക്കായി ഡി.വി.ആർ കോഴ്‌സ് പൂർത്തീകരിച്ച ടീച്ചർ ട്രെയിനീസ് വഴി സർവ്വേ നടത്തി തൊഴിൽ ദാതാക്കളേയും അനുയോജ്യമായ തൊഴിലും കണ്ടെത്തും. സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും (ഗവണ്മെൻറ്/എയിഡഡ്) നിന്നുമുള്ള കത്തിടപാടുകൾ പൂർണമായും ഇ-തപാൽ മുഖേന ചെയ്യുന്നതിനായി രൂപീകരിച്ചിട്ടുള്ള ഇ-തപാൽ അറ്റ് സ്‌കൂൾസ് പദ്ധതിയുടെ പൈലറ്റ് പ്രോജക്ട് തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലാ ഓഫീസിന്റെ കീഴിൽ വരുന്ന ഹൈസ്‌കൂളിലും, സൗത്ത്, നോർത്ത് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസുകളുടെ കീഴിലുള്ള എൽപി, യുപി സ്‌കൂളുകളിലും വിജയകരമായി പൂർത്തിയാക്കിയിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

Read Also: ‘അതുകൊണ്ടാകാം ശ്രീനിവാസൻ മോഹൻലാലിനെ കുറിച്ച് അങ്ങനെയൊക്കെ പറഞ്ഞത്’: വിവാദ പ്രസ്താവനയിൽ പ്രിയദർശന്റെ മറുപടി

shortlink

Related Articles

Post Your Comments

Related Articles


Back to top button