![](/wp-content/uploads/2023/04/modi-te.jpg)
ആലപ്പുഴ: പ്രധാനമന്ത്രിയെ അനുകൂലിച്ച് പറഞ്ഞ സിറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ വാക്കുകൾ സത്യമാണെന്ന് അദ്ധ്യാപകനും സംവിധായകനുമായ ജോൺ ഡിറ്റോ. രണ്ടേ രണ്ട് റെയ്ഡ് കൊണ്ട് ഇസ്ലാമിക തീവ്രവാദത്തെ മോദി പിഴുതെടുത്തതായും ജോൺ ഡിറ്റോ പറഞ്ഞു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ജോൺ ഡിറ്റോയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;
കർദ്ദിനാൾ പറഞ്ഞത് സത്യമല്ലേ.?
മോഡിയുടെ ഭരണം രാജ്യത്തിൻറെ ആഭ്യന്തര സുരക്ഷ, സാമ്പത്തിക സുരക്ഷ, അതിർത്തികളുടെ സുരക്ഷ , ന്യൂനപക്ഷങ്ങളുടെ സുരക്ഷ ഇവ വളരെ ഉയർന്ന നിലയിലാക്കിയിട്ടുണ്ട്.
രണ്ടേ രണ്ട് റെയ്ഡ് കൊണ്ട് ഇസ്ലാമിക തീവ്രവാദത്തെ മോഡി പിഴുതെടുത്തല്ലോ..
സ്വദേശി , സ്വച്ഛഭാരത് മേക്കിങ് ഇന്ത്യ, ഭാരത് മാലാ ,തുടങ്ങിയ പദ്ധതികൾ
രാജ്യത്തിൻറെ മുഖച്ഛായ മാറ്റിയില്ലേ ?
ഒരു സാധാരണ ഭാരതീയന് മോദിയെക്കുറിച്ച് പൊതുവേ മതിപ്പാണ്.
ഈ അനുകൂല കാലാവസ്ഥയിൽ ന്യൂനപക്ഷങ്ങളോട് അടുക്കാൻ ബിജെപി ശ്രമിക്കുന്നതിൽ ഒരു തെറ്റുമില്ലതാനും.
Post Your Comments