KeralaLatest NewsNews

മയക്കുമരുന്ന് വേട്ട: നാലു പേർ അറസ്റ്റിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് മയക്കുമരുന്ന് വേട്ട. രണ്ടു കേസുകളിലായി നാലു പേരാണ് അറസ്റ്റിലായത്. ആൾ സെയിന്റ്‌സ് ബാലനഗർ ഭാഗത്ത് നിന്ന് 25 ഗ്രാം എംഡിഎംഎയുമായി രണ്ടു യുവാക്കളെ എക്‌സൈസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരത്ത് പുത്തൻതോപ്പ് സ്വദേശി നോഹൻ നോബർട്ട്, അജിത്ത് എന്നിവരാണ് കാറിൽ എംഡിഎംഎ കടത്തവെ പിടിയിലായത്. തിരുവനന്തപുരം എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ വി ജി സുനിൽകുമാറും സംഘവും നടത്തിയ റെയിഡിലാണ് ഇവർ കുടുങ്ങിയത്. പിടികൂടുന്ന സമയം ഇവരുടെ കൈവശം എയർ പിസ്റ്റളും പെല്ലറ്റുകളും ഉണ്ടായിരുന്നു.

Read Also: ഭര്‍ത്താവിന് എതിരെ പരാതി നല്‍കാനെത്തിയ യുവതിയെ റിസോര്‍ട്ടില്‍ കൊണ്ടുപോയി പീഡിപ്പിച്ചു: എസ്‌ഐ അബ്ദുള്‍ സമദിനെതിരെ കേസ്

ശംഘുമുഖം, ആൾ സെയിന്റ്‌സ്, വേളി, വലിയതുറ ഭാഗങ്ങൾ കേന്ദ്രീകരിച്ച് ലഹരി വില്പന നടത്തുന്ന സംഘത്തിലെ പ്രധാനപ്പെട്ട കണ്ണികളാണ് പിടിയിലായത്. ഇവർക്ക് ലഹരി എത്തിച്ചു കൊടുക്കുന്ന ആളിനെക്കുറിച്ചുള്ള വിവരവും ലഭ്യമായിട്ടുണ്ട്. പ്രിവന്റിവ് ഓഫീസറായ അജയകുമാർ, പ്രേമനാഥൻ, ബിനു രാജ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ ശരത്ത്, ദീപു, ജയശാന്ത്, ജ്യോതിലാൽ, വനിത സിവിൽ എക്‌സൈസ് ഓഫീസർ അജിതകുമാരി തുടങ്ങിയവരും പങ്കെടുത്തു.

നെയ്യാറ്റിൻകരയിൽ നിന്നുള്ളതാണ് രണ്ടാമത്തെ കേസ്. നരുവാമൂട് നിന്ന് 2.85 ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്. നരുവാമൂട് യു പി സ്‌കൂളിന് സമീപം വാടകയ്ക്ക് താമസിക്കുന്ന നന്ദു എന്ന് വിളിക്കുന്ന അരുൺ മോഹനന്റെ കയ്യിൽ നിന്നാണ് മയക്കുമരുന്ന് പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിൽ എംഡിഎംഎ നൽകിയ ലെനിൻ കോളനിയിൽ വാടകയ്ക്ക് താമസിക്കുന്ന 25 വയസ്സുള്ള മനുവിനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. അരുൺമോഹനനെ ഒന്നാം പ്രതിയായും മനുവിനെ രണ്ടാം പ്രതിയായും ചേർത്താണ് കേസ് രജിസ്റ്റർ ചെയ്തത്.

Read Also: കോൺഗ്രസിന് രാജസ്ഥാനും കൈവിടുന്നു? ഗെഹ്‌ലോട്ട് സർക്കാരിന്റെ അഴിമതിക്കെതിരെ സമരവുമായി സച്ചിൻ പൈലറ്റ്

shortlink

Related Articles

Post Your Comments

Related Articles


Back to top button