Latest NewsNewsIndia

ഇന്ത്യൻ വിനോദസഞ്ചാര മേഖല അതിവേഗം മുന്നേറുന്നു, സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമായി കേരളം

2021- ൽ ഇന്ത്യ സന്ദർശിച്ച വിദേശികളുടെ എണ്ണം 15.2 ലക്ഷമായിരുന്നു

കോവിഡ് മഹാമാരി തീർത്ത അനിശ്ചിതത്വത്തിൽ നിന്നും അതിവേഗത്തിൽ കരകയറി ഇന്ത്യൻ വിനോദസഞ്ചാര മേഖല. ഇമിഗ്രേഷൻ ബ്യൂറോ പുറത്തുവിട്ട കണക്കുകൾ പ്രകാരം, 2022 ഇന്ത്യയിൽ എത്തിയ വിനോദസഞ്ചാരികളുടെ എണ്ണം 61.9 ലക്ഷമായാണ് ഉയർന്നത്. 2021- മായി താരതമ്യം ചെയ്യുമ്പോൾ 4 മടങ്ങ് അധികം സഞ്ചാരികൾ ഇന്ത്യ സന്ദർശിച്ചിട്ടുണ്ട്. 2021- ൽ ഇന്ത്യ സന്ദർശിച്ച വിദേശികളുടെ എണ്ണം 15.2 ലക്ഷമായിരുന്നു. വിനോദസഞ്ചാര മേഖല അതിവേഗത്തിൽ കുതിക്കുന്നുണ്ടെങ്കിലും, കോവിഡിന് മുൻപുള്ള നിലയിലേക്ക് എത്തിച്ചേരാൻ ഇതുവരെ സാധിച്ചിട്ടില്ല.

വിദേശ വിനോദസഞ്ചാരികളുടെ ഇഷ്ട കേന്ദ്രങ്ങളിലൊന്നായി വീണ്ടും കേരളം മാറിയിട്ടുണ്ട്. സംസ്ഥാന ടൂറിസം വകുപ്പിന്റെ വിലയിരുത്തൽ അനുസരിച്ച്, 2022- ൽ കേരളത്തിലെത്തിയ വിദേശ വിനോദസഞ്ചാരികളുടെ എണ്ണം 3.4 ലക്ഷമാണ്. വിദേശ സഞ്ചാരികളെ ആകർഷിക്കുന്നതിന്റെ ഭാഗമായി പരമ്പരാഗത ടൂറിസം, ഉത്തരവാദിത്ത ടൂറിസം, സാഹസിക ടൂറിസം, കാരവൻ ടൂറിസം, കല്യാണ ടൂറിസം എന്നിങ്ങനെ വിവിധ മേഖലകളിലേക്ക് കേരളം ശ്രദ്ധ പതിപ്പിക്കുന്നുണ്ട്. വിനോദസഞ്ചാരികളുടെ എണ്ണം താരതമ്യ കുറവാണെങ്കിലും, ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തിൽ വൻ മുന്നേറ്റമാണ് കൈവരിച്ചിട്ടുള്ളത്.

Also Read: രാഹുല്‍ ഗാന്ധി ഇന്ത്യയുടെ പ്രധാനമന്ത്രിയാകാന്‍ പറ വഴിപാട് നടത്തി കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button