Latest NewsKeralaNews

സംസ്ഥാനത്ത് റേഷൻ കടകളിലെ ഇ- പോസ് മെഷീനിന്റെ തകരാർ തുടർക്കഥയാകുന്നു, വീണ്ടും പണിമുടക്കി

ഇ- പോസ് മെഷീനുമായി ബന്ധപ്പെട്ട തകരാറുകൾ പരിഹരിക്കാൻ അധികൃതർ ശ്രമങ്ങൾ നടത്തുന്നുണ്ട്

സംസ്ഥാനത്തെ റേഷൻ കടകളിലെ ഇ-പോസ് മെഷീനുകൾ വീണ്ടും പണിമുടക്കി. മാസത്തിന്റെ ആദ്യ ആഴ്ചകളിൽ തന്നെ ഇ-പോസ് മെഷീനുകളുടെ തകരാർ തുടർക്കഥയായതോടെ ജനങ്ങൾ വലഞ്ഞിരിക്കുകയാണ്. റേഷൻ വാങ്ങാൻ ഇന്നലെ കടകളിൽ എത്തിയ ഉപഭോക്താക്കൾ നിരാശരായാണ് മടങ്ങിയത്. രണ്ടുദിവസത്തെ അവധിക്ക് ശേഷം കടകൾ തുറന്നപ്പോഴാണ് സംഭവം. സാധാരണയായി മാസത്തിന്റെ അവസാന ദിനങ്ങളിലാണ് ഇ- പോസ് മെഷീനുകൾക്ക് തകരാർ സംഭവിക്കാറുള്ളത്.

ഈസ്റ്റർ പ്രമാണിച്ച് ഇന്ന് അവധിയായതിനാൽ നാളെയാണ് റേഷൻ കടകൾ തുറന്നു പ്രവർത്തിക്കുക. ഇ- പോസ് മെഷീനുമായി ബന്ധപ്പെട്ട തകരാറുകൾ പരിഹരിക്കാൻ അധികൃതർ ശ്രമങ്ങൾ നടത്തുന്നുണ്ട്. അതേസമയം, ഇ- പോസ് സെർവറിന്റെ ഇന്റർനെറ്റ് സേവന ദാതാവായ ബിഎസ്എൻഎൽ ബാൻഡ് വിഡ്ത് കൂട്ടിയതായി അധികൃതർ അറിയിച്ചിരുന്നു. ഇ-പോസ് മെഷീനിനായി പ്രത്യേക സോഫ്റ്റ്‌വെയർ അപ്ഡേറ്റും ഒരുക്കിയിട്ടുണ്ട്.

Also Read: പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് രാജ്യം മുഴുവന്‍ വികസനത്തിന്റെ പാതയില്‍: യോഗി ആദിത്യനാഥ്

shortlink

Related Articles

Post Your Comments

Related Articles


Back to top button