KeralaLatest NewsNews

ബിഷപ്പ് ഹൗസുകൾ കയറിയിറങ്ങി കേരളത്തിലെ ബിജെപി നേതാക്കാൾ ഈസ്റ്റർ ആശംസകൾ നേരുന്നത് ഇരട്ടത്താപ്പും പരിഹാസ്യവും: വി ഡി സതീശൻ

തിരുവനന്തപുരം: സംസ്ഥാനത്തെ ബിഷപ്പ് ഹൗസുകൾ കയറിയിറങ്ങി കേരളത്തിലെ ബിജെപി നേതാക്കാൾ ഈസ്റ്റർ ആശംസകൾ നേരുന്നത് ഇരട്ടത്താപ്പും പരിഹാസ്യവുമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്ന കർണാടകത്തിൽ ഒരു ബിജെപി മന്ത്രി ജനങ്ങളോട് ആഹ്വാനം ചെയ്തത് എല്ലാവരും കേൾക്കേണ്ടതാണ്. ക്രൈസ്തവരെ ഓടിച്ചിട്ട് അടിക്കണമെന്നും അവർ വീടുകളിലേക്ക് വരുന്നത് മതപരിവർത്തനം നടത്താനാണെന്നുമാണ് മന്ത്രി മുനിരത്ന പറഞ്ഞത്. രാജ്യവ്യാപകമായി ഇതേ നിലപാട് തന്നെയാണ് ബിജെപി ക്രൈസ്തവരോട് കാട്ടുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

Read Also: ഭാര്യ വീടുവിട്ടിറങ്ങിയ വിഷമം കാരണം മകനെ കഴുത്ത് ഞെരിച്ച് കൊന്ന ശേഷം പിതാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു

നാല് വർഷത്തിനിടെ അറുനൂറോളം പള്ളികളാണ് ആക്രമിക്കപ്പെട്ടത്. ക്രിസ്മസ് ആരാധന പോലും തടസപ്പെടുത്തി. വൈദികർ ഉൾപ്പെടെയുള്ള നിരവധി പേർ ഇപ്പോഴും ജയിലുകളിലാണ്. സ്ത്രീകൾ ഉൾപ്പെടെ നിരവധി പേരാണ് ആക്രമിക്കപ്പെട്ടത്. ലോകാരാധ്യയായ മദർ തെരേസക്ക് നൽകിയ ഭാരതരത്‌നം പോലും പിൻവലിക്കണമെന്നാണ് ആർഎസ്എസ് പറയുന്നത്. ഇതുവരെ ആർഎസ്എസ് നേതാക്കൾ ഈ നിലപാടിൽ നിന്ന് പിന്നോക്കം പോയിട്ടുമില്ലെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.

ക്രൈസ്തവ വിരുദ്ധ നിലപാടുകളും അവർക്കെതിരായ ക്രൂരതകളും മറച്ചുവയ്ക്കാനാണ് കേരളത്തിലെ ബിജെപി നേതാക്കൾ ബിഷപ്പ് ഹൗസുകളിലെത്തി ഈസ്റ്റർ ആശംസകൾ നേരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: ‘അതുകൊണ്ടാകാം ശ്രീനിവാസൻ മോഹൻലാലിനെ കുറിച്ച് അങ്ങനെയൊക്കെ പറഞ്ഞത്’: വിവാദ പ്രസ്താവനയിൽ പ്രിയദർശന്റെ മറുപടി

shortlink

Related Articles

Post Your Comments

Related Articles


Back to top button