
രാജസ്ഥാൻ: രാജസ്ഥാനിൽ ദളിത് യുവതിയെ ബലാത്സംഗം ചെയ്ത് ജീവനോടെ തീകൊളുത്തി. രാജസ്ഥാനിലെ ബാർമർ ജില്ലയിലാണ് സംഭവം. ശരീരത്തിൽ 40 ശതമാനത്തിന് മുകളിൽ പരുക്കേറ്റ യുവതി ജോധ്പൂരിലെ സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്.
യുവതിയുടെ വീടിന് സമീപം താമസിക്കുന്ന ഷമീർ എന്ന വ്യക്തിയാണ് പ്രതി. ഇയാളെ അറസ്റ്റ് ചെയ്തതായി പച്പദ്ര പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ രാജേന്ദ്ര സിംഗ് അറിയിച്ചു.
പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം പ്രതി രാസവസ്തുക്കൾ ഉപയോഗിച്ച് തീ കൊളുത്തുകയായിരുന്നു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെയും പട്ടികജാതി-പട്ടികവർഗ ജനതക്ക് നേരെയുള്ള അതിക്രമങ്ങൾ തടയുന്ന നിയമത്തിലെയും പ്രസക്തമായ വകുപ്പുകൾ പ്രകാരമാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നതെന്ന് പോലീസ് കൂട്ടിച്ചേർത്തു.
Post Your Comments