Latest NewsNewsLife Style

ചര്‍മ്മത്തിന്‍റെ സംരക്ഷണത്തിനായി കറ്റാര്‍വാഴ

നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒരു അത്ഭുത സസ്യമാണ് കറ്റാര്‍വാഴ. കറ്റാർവാഴ ജെൽ ദിവസവും മുഖത്ത് പുരട്ടിയാലുള്ള ​ഗുണങ്ങൾ ചെറുതൊന്നുമല്ല. ചര്‍മ്മത്തിന്‍റെയും തലമുടിയുടെയും ആരോഗ്യത്തിന് നല്ലതാണ് ആന്‍റിഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ കറ്റാര്‍വാഴ. ചര്‍മ്മത്തിനു പുറത്തെ ചൊറിച്ചിലിനും സൂര്യതാപത്തിനുമെല്ലാം കറ്റാര്‍വാഴ മരുന്നാണ്.

ചർമ്മത്തിന്‍റെ വരൾച്ച, കരുവാളിപ്പ് എന്നിവ മാറാനും മൃദുത്വം ലഭിക്കാനും തിളക്കമുള്ള ചര്‍മ്മം ലഭിക്കാനും കറ്റാര്‍വാഴ നല്ലതാണ്. ഇതിനായി  രണ്ട് സ്പൂൺ കറ്റാർവാഴ ജെൽ, ഒരു സ്പൂൺ തൈര് എന്നിവയെടുത്ത് മിക്സ് ചെയ്യുക. വരണ്ട ചർമ്മം ആണെങ്കിൽ ഇതിലേയ്ക്ക് ഒരു സ്പൂൺ തേനും എണ്ണമയമുള്ള ചർമ്മമാണെങ്കിൽ ഒരു സ്പൂൺ നാരങ്ങാ നീരും ചേർക്കുക. ശേഷം ഈ മിശ്രിതം മുഖത്തു പുരട്ടി 15 മിനിറ്റിനുശേഷം കഴുകി കളയാം. അതുപോലെ തന്നെ, ഒരു സ്പൂൺ വീതം കറ്റാർവാഴ ജെല്ലും തേനും എടുത്ത് ഇതിലേയ്ക്ക് ഒരൽപം മഞ്ഞളും ചേർത്ത് കുഴമ്പു രൂപത്തിലാക്കുക. ശേഷം ഈ മിശ്രിതം  മുഖത്തു പുരട്ടി 20 മിനിറ്റിനുശേഷം ഇളം ചൂടുവെള്ളത്തിൽ കഴുകിക്കളയാം.

തലമുടി കൊഴിച്ചിലാണ് പലരുടെയും പ്രധാന പ്രശ്നം. താരന്‍, തലചൊറിച്ചിൽ, തലമുടി കൊഴിച്ചില്‍ എന്നിവയൊക്കെ തടയാന്‍ കറ്റാര്‍വാഴ സഹായിക്കും. കറ്റാർവാഴയിൽ പ്രോട്ടിയോലൈറ്റിക് എൻസൈമുകൾ അടങ്ങിയിട്ടുണ്ട്. ഇത് മുടിയുടെ ആരോഗ്യകരമായ വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും മുടി പൊട്ടിപോകാനുള്ള സാധ്യതയെ നിയന്ത്രിച്ചു നിർത്തുകയും മുടി കൊഴിച്ചിലിനെ തടയുകയും ചെയ്യും.

ഇതിനായി കറ്റാർവാഴയോടൊപ്പം ഉലുവ കൂടി ചേര്‍ത്തുള്ള ഒരു ഹെയര്‍ മാസ്ക് പരിചയപ്പെടാം. ആദ്യം മൂന്ന് ടീസ്പൂൺ ഉലുവ രാത്രി മുഴുവൻ വെള്ളത്തിൽ മുക്കിവയ്ക്കണം. അതിനുശേഷം രാവിലെ ഇതിനെ പേസ്റ്റായി അരച്ചെടുക്കുക. ശേഷം ഇതിലേയ്ക്ക് മൂന്ന് ടീസ്പൂൺ കറ്റാർവാഴ ജെൽ കൂടി ചേർക്കാം. ശേഷം ഈ മിശ്രിതം തലയിൽ പുരട്ടാം. 15 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകിക്കളയുക. അതുപോലെ തന്നെ, തൈര്, ചെറുനാരങ്ങാ നീര് എന്നിവ കറ്റാർവാഴ നീരിൽ കലർത്തി തലയോട്ടിയിൽ തേയ്ക്കുന്നതും താരന്‍ അകറ്റാനും തലമുടി കൊഴിച്ചില്‍ തടയാനും സഹായിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button