Latest NewsKeralaNews

അഞ്ചാം ക്ലാസ് വരെ മാത്രം പഠിച്ച 14കാരി തന്റെ ഒന്നര വയസുള്ള മകനെ വിട്ടുകിട്ടണമെന്ന് കാണിച്ച് പരാതിയുമായി രംഗത്ത്

മലപ്പുറം: ഒന്നരവയസുകാരനായ മകനെ വിട്ടുകിട്ടണമെന്ന ആവശ്യം ഉന്നയിച്ച് 14കാരിയായ പോക്‌സോ അതിജീവിത. കഴിഞ്ഞ അഞ്ച് മാസമായി മലപ്പുറം മഞ്ചേരിയിലെ ഷെല്‍ട്ടര്‍ ഹോമില്‍ കഴിയുന്ന പെണ്‍കുട്ടിയാണ് മകനെ വിട്ടുനല്‍കണം എന്ന ആവശ്യവുമായി പരാതി നല്‍കിയിരിക്കുന്നത്. പെണ്‍കുട്ടി പോക്സോ കേസില്‍ ഇരയാണെന്ന് മനസിലായതോടെ 2020 നവംബറിലായിരുന്നു അമ്മയെയും കുഞ്ഞിനെയും മഞ്ചേരിയിലെ ഷെല്‍ട്ടര്‍ ഹോമില്‍ പ്രവേശിപ്പിച്ചത്.

Read Also: വ്യാജ സിം കാർഡുകൾ ഉപയോഗിച്ചുള്ള സാമ്പത്തിക തട്ടിപ്പുകൾക്ക് പൂട്ടിടാൻ കേന്ദ്രം, കെവൈസി മാനദണ്ഡങ്ങൾ ഉടൻ പരിഷ്കരിക്കും

അതിജീവിതയെയും കുഞ്ഞിനെയും സംരക്ഷിക്കാന്‍ തയാറാണെന്നും പെണ്‍കുട്ടിയെ വിട്ടുനല്‍കണമെന്നും ആവശ്യപ്പെട്ട് പിതൃസഹോദരി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റിക്ക് മുമ്പ് അപേക്ഷ സമര്‍പ്പിച്ചിരുന്നു. ഇതേ തുടര്‍ന്ന് അടുത്ത ബന്ധുവിനൊപ്പം തമാസിക്കാന്‍ 14 വയസുകാരിക്ക് അനുമതി ലഭിച്ചിരുന്നു. എന്നാല്‍ ഒന്നര വയസുകാരനായ മകനെ ഒപ്പം കൂട്ടുാവാന്‍ സാധിക്കുമായിരുന്നില്ല.

കുട്ടി സിഡബ്ല്യൂസിയുടെ സംരക്ഷണയില്‍ തുടരാനായിരുന്നു അധികൃതര്‍ അറിയിച്ചിരുന്നത്. ഇത് അതിജീവതയെ ഏറെ വേദനിപ്പിക്കുന്ന നടപടിയായിരുന്നു. ഇതോടെ ഒന്നരവയസുകാരന് മുലപ്പാലടക്കം നിഷേധിക്കപ്പെട്ടു. അഞ്ചാം ക്ലാസ് വരെ മാത്രമായിരുന്നു അതിജീവിത സ്‌കൂളില്‍ പോയിരുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button