Latest NewsUAENewsGulf

യു.എ.ഇ രാജകുമാരി ഷെയ്ഖ മഹ്‌റ വിവാഹിതയാകുന്നു; വരൻ ഷെയ്ഖ് മന, നിശ്ചയം കഴിഞ്ഞു

യു.എ.ഇ രാജകുടുംബത്തിലെ അംഗങ്ങളായ ഷെയ്ഖ് മന ബിൻ മുഹമ്മദ് ബിൻ റാഷിദ് ബിൻ മന അൽ മക്തൂം, ഷെയ്ഖ മഹ്‌റ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം വിവാഹിതരാകുന്നു. ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞു. ബുധനാഴ്ചയാണ് രാജകുടുംബം തങ്ങളുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ ഔദ്യോഗിക പ്രഖ്യാപനം പങ്കുവെച്ചത്. വിവാഹത്തോടനുബന്ധിച്ച് വരന്റെ പിതാവ് എഴുതിയ കവിത ഷെയ്ഖ മഹറയും ഷെയ്ഖ് മനയും ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചു.

കഴിഞ്ഞ മാസം, ഇരുവരുടെയും വിവാഹനിശ്ചയത്തെക്കുറിച്ച് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് ബിൻ മന അൽ മക്തൂമിന്റെ പുത്രനാണ് ഷെയ്ഖ് മന. മാതാവ് ശെെഖ മദിയ ബിൻത് അഹമ്മദ് ബിൻ ജുമാ അൽ മക്തൂം. ഇരുവരും തമ്മിലുള്ള വിവാഹനിശ്ചയം നടന്നെങ്കിലും വിവാഹത്തീയതി രാജകുടുംബം പരസ്യമാക്കിയിട്ടില്ല.

shortlink

Post Your Comments


Back to top button