തിരുവനന്തപുരം: സൗര പദ്ധതി പൂർത്തീകരണത്തിന് 6 മാസം കൂടി അനുവദിച്ചു. സൗര പദ്ധതിയുടെ നിലവിലെ ലക്ഷ്യമായ 200 മെഗാവാട്ട് പൂർത്തീകരിക്കുന്നതിന് 6 മാസം കൂടി അനുവദിച്ചുകൊണ്ട് കേന്ദ്ര പുനരുപയോഗ ഊർജ്ജ മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചു.
കെഎസ്ഇബിയുടെ പുരപ്പുറ സൗരോർജ്ജ പദ്ധതിയായ സൗര പദ്ധതി നടത്തിപ്പിലെ മികവ് പരിഗണിച്ചാണ് പൂർത്തീകരണ കാലാവധി നീട്ടി നൽകിയത്. നിലവിൽ 124 മെഗാവാട്ട് സൗരോർജ്ജ സ്ഥാപിതശേഷിയാണ് സൗര പദ്ധതിയിലൂടെ ആർജ്ജിച്ചിട്ടുള്ളത്. ശേഷിക്കുന്ന 76 മെഗാവാട്ട് ഈ നിലയിൽ 6 മാസത്തിനുള്ളിൽ പൂർത്തീകരിക്കും. പുതുക്കിയ ബെഞ്ച് മാർക്ക് കോസ്റ്റിന്റെ അടിസ്ഥാനത്തിലായിരിക്കും സബ്‌സിഡി തുക ഉപഭോക്താക്കൾക്ക് ലഭിക്കുക.
കെഎസ്ഇബി സൗരയുടെ വെബ് പോർട്ടലായ ഇ കിരൺ വഴി രജിസ്റ്റർ ചെയ്ത ഉപഭോക്താക്കൾക്കായിരിക്കും മുൻഗണന ലഭിക്കുക.
Read Also: ചരിത്ര സത്യങ്ങളെ കാവിപുതപ്പിച്ചാൽ ചരിത്രം ചരിത്രമല്ലാതായി മാറില്ല: മുഖ്യമന്ത്രി
Post Your Comments