Latest NewsKeralaNews

ഐടി ചട്ടഭേദഗതികൾ ജനാധിപത്യ വിരുദ്ധം: ഉടൻ പിൻവലിക്കണമെന്ന് സിപിഎം

തിരുവനന്തപുരം: ഐടി ചട്ടഭേദഗതികൾ ജനാധിപത്യ വിരുദ്ധമാണെന്ന് സിപിഎം. കേന്ദ്രസർക്കാരിനെക്കുറിച്ചുള്ള ‘വ്യാജമോ തെറ്റായതോ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ’ വിവരങ്ങൾ പരിശോധിക്കാനും ഫേസ്ബുക്ക്, ട്വിറ്റർ, ഗൂഗിൾ തുടങ്ങിയ സാമൂഹ്യ മാധ്യമ പ്ലാറ്റ്‌ഫോമുകളോട് അത് നീക്കം ചെയ്യാൻ നിർദ്ദേശിക്കാനും പ്രസ് ഇൻഫർമേഷൻ ബ്യൂറോയ്ക്ക് (PIB) അധികാരം നൽകുന്ന ഐടി ചട്ടങ്ങൾ 2021ലെ ഭേദഗതികളെ ശക്തമായി എതിർക്കുന്നുവെന്ന് സിപിഎം വ്യക്തമാക്കി. വാർത്തകൾ നീക്കം ചെയ്യാനുള്ള നിർദ്ദേശം അനുസരിച്ചില്ലെങ്കിൽ ഉപയോക്താക്കൾ പോസ്റ്റുചെയ്യുന്ന നിയമവിരുദ്ധ ഉള്ളടക്കത്തിന്റെ ഉത്തരവാദിത്വത്തിൽ നിന്നും കമ്പനികൾക്ക് പരിരക്ഷ നൽകുന്ന വ്യവസ്ഥയായ ‘സേഫ് ഹാർബർ ഇമ്യൂണിറ്റി’ നഷ്ടപ്പെടുമെന്ന് സിപിഎം ചൂണ്ടിക്കാട്ടി.

Read Also: ജലീൽ ഭീകരവാദിയാണെന്ന ബിജെപി നേതാവിന്റെ പരാമർശം ഗുരുതര അക്ഷേപം: നിയമപരമായി നേരിടണമെന്ന് വിടി ബൽറാം

പിഐബിയ്ക്ക് നൽകുന്ന അധികാരങ്ങൾ ഈ സാമൂഹ്യ മാധ്യമങ്ങളെയും അതിന്റെ ഉപയോക്താക്കളെയും സെൻസറിങ്ങിന് വിധേയമാക്കുന്നതിന് തുല്യമാണ്. ഇത് തികച്ചും ജനാധിപത്യ വിരുദ്ധവും അസ്വീകാര്യവുമാണ്. ഐടി ചട്ടങ്ങളിലെ ഈ ഭേദഗതികൾ ഉടൻ പിൻവലിക്കണമെന്നും സിപിഎം ആവശ്യപ്പെട്ടു.

Read Also: ഞാൻ കല്യാണം കഴിച്ചു പോയാൽ കുടുംബം അനാഥമായിപ്പോകും: ജീവിതത്തെക്കുറിച്ച് തെസ്‌നി ഖാൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button