Latest NewsNewsBusiness

ഇന്ത്യൻ ഓഹരി സൂചികകളിൽ ഇന്നും മുന്നേറ്റം, നേട്ടത്തിൽ അവസാനിപ്പിച്ച് വ്യാപാരം

സെൻസിക്സിൽ ഇന്ന് 2,393 കമ്പനികളുടെ ഓഹരി വില ഉയരുകയും, 1,133 കമ്പനികളുടെ ഓഹരി വില ഇടിയുകയും ചെയ്തിട്ടുണ്ട്

ആഭ്യന്തര സൂചികകൾ കരുത്താർജ്ജിച്ചതോടെ ഇന്നും നേട്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. തുടർച്ചയായ അഞ്ചാം ദിനമാണ് വ്യാപാരം നേട്ടത്തിൽ അവസാനിപ്പിക്കുന്നത്. ബിഎസ്ഇ സെൻസെക്സ് ഇന്ന് 143.66 പോയിന്റാണ് ഉയർന്നത്. ഇതോടെ, സെൻസെക്സ് 59,832.97- ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 42.10 പോയിന്റ് നേട്ടത്തിൽ 17,599.15- ലാണ് വ്യാപാരം അവസാനിപ്പിച്ചത്. അപ്രതീക്ഷിതമായി റിസർവ് ബാങ്ക് മുഖ്യപലിശ നിരക്കുകൾ നിലനിർത്തിയത് ഓഹരി വിപണിയെ നേട്ടം കൈവരിക്കാൻ സഹായിച്ചിട്ടുണ്ട്.

സെൻസിക്സിൽ ഇന്ന് 2,393 കമ്പനികളുടെ ഓഹരി വില ഉയരുകയും, 1,133 കമ്പനികളുടെ ഓഹരി വില ഇടിയുകയും ചെയ്തിട്ടുണ്ട്. 110 കമ്പനികളുടെ ഓഹരി വില മാത്രമാണ് ഇന്ന് മാറ്റമില്ലാതെ തുടർന്നത്. അദാനി എന്റർപ്രൈസസ്, ബജാജ് ഫിനാൻസ്, ടാറ്റ മോട്ടേഴ്സ്, ബജാജ് ഫിൻസെർവ്, ഇൻഡസ്ഇൻഡ് ബാങ്ക് എന്നിവയുടെ കമ്പനികൾ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. അതേസമയം, എച്ച്സിഎൽ ടെക്നോളജീസ്, ഒഎൻജിസി, ടൈറ്റാൻ, ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നിവയുടെ ഓഹരികൾക്ക് നേരിയ തോതിൽ മങ്ങലേറ്റു.

Also Read: ട്രെയിൻ ആക്രമണം: പ്രതിയെ മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ചെയ്തു

shortlink

Related Articles

Post Your Comments

Related Articles


Back to top button