Latest NewsNewsIndia

ഷാരൂഖ് സെയ്ഫിക്ക് തീവ്രവാദ ബന്ധമെന്ന് സൂചന

മുംബൈ; എലത്തൂരില്‍ ട്രെയിനില്‍ തീവെപ്പ് നടത്തിയത് മറ്റൊരാളുടെ നിര്‍ദ്ദേശം അനുസരിച്ചാണെന്ന് ചോദ്യം ചെയ്യലില്‍ പ്രതി ഷാരൂഖ് സെയ്ഫി പറഞ്ഞതായി വിവരം. അതിനിടെ, പ്രതിയ്ക്ക് തീവ്രവാദബന്ധമുണ്ടെന്ന് കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ സ്ഥിരീകരിച്ചതായി ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. പ്രതിയെയും തീവെപ്പ് കേസിനെയും കുറിച്ച് കേന്ദ്ര ഏജന്‍സി നല്‍കുന്നത് നിര്‍ണായക വിവരങ്ങളാണ്. ‘തീവ്രവാദ ആക്രമണത്തിന് സമാനമായ സംഭവം ആണ് നടന്നിട്ടുള്ളത്. പ്രതിക്ക് മാനസികപ്രശ്‌നങ്ങളില്ല, കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ വെളിപ്പെടുത്തി. പ്രതിക്ക് ആറ് ഫോണുകള്‍ ഉണ്ടായിരുന്നതായി അന്വേഷണ സംഘം സ്ഥിരീകരിച്ചിട്ടുണ്ട്. കത്തുന്ന ദ്രാവകം കേരളത്തില്‍നിന്ന് വാങ്ങിയതാണെന്ന് പ്രതി എടിഎസിനോട് സമ്മതിച്ചു.

Read Also: അരുണാചൽ പ്രദേശിലെ 11 സ്ഥലങ്ങളുടെ പേര് മാറ്റിയ സംഭവം: ചൈനയ്ക്കെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കയും രംഗത്ത്

ഇത് ചെയ്യാന്‍ മറ്റൊരാള്‍ തനിക്ക് നിര്‍ദ്ദേശം നല്‍കിയതായും പ്രതി സമ്മതിച്ചിട്ടുണ്ട്. ചൊവ്വാഴ്ച രാത്രി വൈകി പ്രതിയുടെ ഫോണുകളിലൊന്ന് സ്വിച്ച് ഓണ്‍ ചെയ്തിരുന്നു. അതോടെയാണ് കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സിക്ക് പ്രതിയുള്ള സ്ഥലം കണ്ടെത്താനാവുന്നത്. ട്രെയിനില്‍ നിന്ന് ചാടുന്നതിനിടയില്‍ പ്രതി ഷാരൂഖ് സെയ്ഫിയ്ക്ക് മുറിവേറ്റിരുന്നു. പരിക്ക് കാരണം സംസാരിക്കാന്‍ പറ്റാത്ത അവസ്ഥയിലാണുള്ളത്. പ്രതിയെ കേരളാ പോലീസിലെ ഭീകരവിരുദ്ധവിഭാഗത്തിന് കസ്റ്റഡിയില്‍ നല്‍കാനിടയുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button