KeralaLatest NewsNews

ആനക്കൊമ്പ് വേട്ട: പ്രതിയെ പിടികൂടി പോലീസ്

ഹൈദരാബാദ്: ആനക്കൊമ്പ് വിൽക്കാൻ ശ്രമിച്ച പ്രതി പിടിയിൽ. മുഹമ്മദ് റഹാൻ എന്നയാളാണ് അറസ്റ്റിലായത്. ഹൈദരാബാദ് സ്വദേശിയാണ് ഇയാൾ. മലക് പേട്ടിലെ വനപാലകരും സൗത്ത് സോൺ ടാസ്‌ക്ക് സേനയും സംയുക്തമായാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. 12 വർഷങ്ങൾക്ക് മുമ്പ് ഹൈദരാബാദിലേക്ക് കൂടിയേറിയ വ്യക്തിയാണ് മുഹമ്മദ് റഹാൻ. അനധിക്യതമായി കൈവശം വെച്ച ആനക്കൊമ്പ് വിൽക്കുന്നതിനിടയിലാണ് ഇയാൾ അറസ്റ്റിലായത്.

Read Also: നിരാശാജനകമായ തീരുമാനം: അനിൽ ആന്റണിയുടെ ബിജെപി പ്രവേശനത്തിൽ പ്രതികരണവുമായി ശശി തരൂർ

ഇയാളുടെ കൈയിൽ നിന്നും ആനക്കൊമ്പും മൊബൈൽ ഫോണും പോലീസ് കണ്ടെത്തി. ആനകൊമ്പ് വാങ്ങി 15 ലക്ഷം രൂപയ്ക്ക് മറിച്ചു വിൽക്കാനായിരുന്നു ഇയാളുടെ ശ്രമം. പിടികൂടിയ ആനക്കൊമ്പ് മലക് പേട്ടിലെ വനം വകുപ്പിന് കൈമാറിയതായി അധികൃതർ അറിയിച്ചു.

Read Also: അനിൽ ആന്റണിയുടെ ബിജെപി പ്രവേശനം ജനാധിപത്യ ഇന്ത്യക്കും കേരളത്തിനും അപമാനകരം: വിമർശനവുമായി എം വി ഗോവിന്ദൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button