KeralaLatest NewsIndia

‘മോദിയെ കാണണമെന്ന് എൻ്റെ വലിയ ആഗ്രഹമായിരുന്നു’: പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി മലങ്കര ഓർത്തഡോക്സ് സഭാധ്യക്ഷൻ

ന്യൂഡൽഹി: മലങ്കര ഓർത്തഡോക്സ് സഭാധ്യക്ഷൻ ബസേലിയസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. പാർലമെൻ്റ് പ്രധാനമന്ത്രിയുടെ ഒഫീസിൽ വെച്ച് നടന്ന കൂടിക്കാഴ്ചയിൽ കേന്ദ്രമന്ത്രി വി മുരളീധരൻ ഒപ്പമുണ്ടായിരുന്നു. കേരളത്തിൽ ക്രിസ്ത്യൻ വിഭാഗം ബിജെപിയുമായി അടുക്കുന്നു എന്ന വർത്തകൾക്കിടെയാണ് മലങ്കര ഓർത്തഡോക്സ് സഭാധ്യക്ഷൻ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്നത്.

സഭാ നേതൃത്വം നടത്തുന്ന വിവിധ സാമൂഹിക പ്രവർത്തനങ്ങളെ പ്രധാനമന്ത്രി പ്രശംസിച്ചു. പ്രധാനമന്ത്രിക്ക് കാതോലിക്കാ ബാവ ഈസ്റ്റർ ആശംസ നേർന്നു. കോട്ടയത്തെ സഭാ ആസ്ഥാനം സന്ദർശിക്കാൻ പ്രധാനമന്ത്രിയെ ബസേലിയസ് മാര്‍ത്തോമ മാത്യൂസ് തൃതീയന്‍ ക്ഷണിച്ചു. സഭയുടെ തലവനായി ചുമതലയേറ്റ ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണണമെന്ന് എൻ്റെ ആഗ്രഹമായിരുന്നുവെന്ന് സഭാധ്യക്ഷൻ പറഞ്ഞു. പ്രധാനമന്ത്രിയെ കാണാൻ സാധിച്ചതിൽ സന്തോഷമുണ്ട്.

സഭയുടെയും ദേവാലയത്തിൻ്റെയും പ്രവർത്തനങ്ങളെക്കുറിച്ച് അദ്ദേഹം ചോദിച്ചറിഞ്ഞു. മറുപടിയായി നൽകിയ വിവരങ്ങൾ കേട്ട പ്രധാനമന്ത്രി സന്തോഷവാനായിരുന്നുവെന്ന് അദ്ദേഹം മാധ്യമ പ്രവർത്തകരുമായി സംസാരിക്കവെ വ്യക്തമാക്കി. ഗുജറാത്തിൽ രൂപതയുള്ളതിനാൽ സഭയെക്കുറിച്ചും സഭയുടെ പ്രവർത്തനങ്ങളെക്കുറിച്ചും പ്രധാനമന്ത്രിക്ക് വ്യക്തമായ ധാരണയുണ്ടായിരുന്നു.

സഭയുടെ രാജ്യത്തുടനീളമുള്ള വിദ്യാഭ്യാസ – ചാരിറ്റി സ്ഥാപനങ്ങളെക്കുറിച്ച് അദ്ദേഹത്തിനറിയാമെന്ന് കാതോലിക്കാ ബാവ പറഞ്ഞു. സർക്കാർ നടത്തുന്ന വികസന പരിപാടികളിൽ ഞങ്ങൾ സന്തുഷ്ടരാണെന്ന് സഭാധ്യക്ഷൻ പറഞ്ഞു. അതേസമയം വിവിധ പ്രദേശങ്ങളിൽ നിന്നുള്ള ഒറ്റപ്പെട്ട ചില പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ട്. അടുത്ത തവണ കേരളത്തിലെത്തുമ്പോള്‍ കോട്ടയത്തെ സഭാ ആസ്ഥാനം സന്ദര്‍ശിക്കാന്‍ അഭ്യർത്ഥിച്ചതായും പ്രധാനമന്ത്രി അത് അംഗീകരിച്ചതാണ് ഓർത്തഡോക്സ് സഭാധ്യക്ഷൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button