KeralaLatest NewsIndia

ട്രെയിൻ തീവെപ്പ് കേസിലെ പ്രതി മഹാരാഷ്ട്രയിൽ പിടിയില്‍

എലത്തൂര്‍ ട്രെയിൻ തീവെപ്പ് കേസിലെ പ്രതി ഷഹ്‌റൂഖ് സെയ്ഫി പടിയില്‍. മഹാരാഷ്ട്രയില്‍ നിന്നാണ് പ്രതി കേരളാ പൊലീസിന്റെ പിടിയിലായത്.മഹാരാഷ്‌ട്ര എടിഎസിന്റെ സഹായത്തോടെയാണ് ഷഹറൂഖ് സെയ്ഫിയെ അറസ്റ്റ് ചെയ്തത്. ഇയാളുടെ മുഖത്തും ശരീരത്തും പൊള്ളലേറ്റിട്ടുണ്ട്. പ്രതിയെ ചോദ്യം ചെയ്തു വരികയാണ്.

വിശദമായ അന്വേഷണത്തിനായി കേരള പോലീസ് ഷാഹിൻബാ​ഗ് കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നുണ്ട്. കോഴിക്കോട് നിന്നും ഡല്‍ഹിയിലും യുപിയിലുമായി പൊലീസ് ഉദ്യോഗസ്ഥര്‍ അടങ്ങുന്ന സംഘം അന്വേഷണത്തിനായി പോയിരുന്നു.

അക്രമിയുടെതെന്ന് കരുതുന്ന ബാഗില്‍ നിന്ന് കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം മുന്നോട്ട് പോയത്. ബാഗില്‍ നിന്ന് കിട്ടിയ ഫോണിലെ വിവരങ്ങളും ബാഗിലുണ്ടായിരുന്ന കുറിപ്പുകളിലെ സൂചനയും അനുസരിച്ചുമാണ് അന്വേഷണം ഡല്‍ഹിയിലേക്ക് വ്യാപിപ്പിച്ചത്.
നേരത്തെ യുപി പോലീസ് മറ്റൊരു യുവാവിനെ കസ്റ്റഡിയിലെടുത്തിരുന്നു. എന്നാൽ അത് മറ്റൊരാളാണെന്ന് തെളിഞ്ഞതിനാൽ വിട്ടയച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button