Latest NewsNewsBusiness

ഓഹരി വിപണിയിൽ വൻ മുന്നേറ്റം, തുടർച്ചയായ നാലാം ദിനവും നേട്ടത്തോടെ സൂചികകൾ

ബിഎസ്ഇ സെൻസെക്സ് 582 പോയിന്റാണ് ഉയർന്നത്

ആഭ്യന്തര സൂചികകൾ മുന്നേറിയതോടെ നേട്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. ആഗോള തലത്തിൽ ഉണ്ടായ നിരവധി വെല്ലുവിളികൾ ഓഹരി വിപണിയിൽ ചാഞ്ചാട്ടം സൃഷ്ടിച്ചെങ്കിലും, ആഭ്യന്തര സൂചികകൾ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. തുടർച്ചയായ നാലാം ദിനമാണ് വ്യാപാരം നേട്ടത്തിൽ അവസാനിപ്പിക്കുന്നത്. ബിഎസ്ഇ സെൻസെക്സ് 582 പോയിന്റാണ് ഉയർന്നത്. ഇതോടെ, 59,689- ലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 159 പോയിന്റ് നേട്ടത്തിൽ 17,557- ൽ വ്യാപാരം അവസാനിപ്പിച്ചു.

എൽ ആൻഡ് ടി, കോൾ ഇന്ത്യ, ബജാജ് ഓട്ടോ, എച്ച്ഡിഎഫ്സി, ഹീറോ മോട്ടോർകോർപ്, ഹിന്ദുസ്ഥാൻ യൂണിലിവർ, ഐടിസി, ടൈറ്റാൻ, ഇൻഫോസിസ് തുടങ്ങിയവയുടെ ഓഹരികളാണ് ഇന്ന് ഓഹരി വിപണിയിൽ ഏറ്റവുമധികം മുന്നേറിയത്. ഡോളറിനെതിരെ 0.41 ശതമാനം നേട്ടവുമായി, മൂന്നാഴ്ചത്തെ ഉയരമായ 82 രൂപയിലാണ് ഇന്ന് വ്യാപാരം പൂർത്തിയാക്കിയത്.

Also Read: സൂത്രന്‍ വരച്ച രേഖാ ചിത്രമുണ്ട്, വരച്ച ആള്‍ക്കു മുന്‍പില്‍ രാജാ രവി വര്‍മ്മ പോലും മാറി നില്‍ക്കും

shortlink

Related Articles

Post Your Comments

Related Articles


Back to top button