ThiruvananthapuramLatest NewsKeralaNattuvarthaNews

പൊ​ലീ​സ് സ്റ്റേ​ഷ​നി​ലേക്ക് ബൈ​ക്ക് ഓ​ടി​ച്ചു ക​യ​റ്റി ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ചു : യുവാവ് അറസ്റ്റിൽ

ആ​റ്റു​കാ​ൽ പാ​ട​ശേ​രി സ്വ​ദേ​ശി സ​ജി​ത്ത് (അ​പ്പു-22) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്

പേ​രൂ​ർ​ക്ക​ട: പൊ​ലീ​സ് സ്റ്റേ​ഷ​ന് ഉ​ള്ളി​ലേ​ക്ക് ബൈ​ക്ക് ഓ​ടി​ച്ചു ക​യ​റ്റി ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ച​ യുവാവ് അറസ്റ്റിൽ. ആ​റ്റു​കാ​ൽ പാ​ട​ശേ​രി സ്വ​ദേ​ശി സ​ജി​ത്ത് (അ​പ്പു-22) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഫോ​ർ​ട്ട് പൊലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്തത്.

ക​ഴി​ഞ്ഞ​ദി​വ​സം വൈ​കു​ന്നേ​രം 5.30-നാ​ണ് കേസിനാസ്പദമായ സം​ഭ​വം. സ​ജി​ത്ത് നി​ര​വ​ധി ക​ഞ്ചാ​വ് കേ​സി​ലെ പ്ര​തി​യും ഒ​രു മാ​സം മു​മ്പ് ആ​റ്റു​കാ​ലി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഒ​രു വാ​യ​ന​ശാ​ല​യും ഇ​വി​ട​ത്തെ ഫ​ർ​ണി​ച്ച​റു​ക​ളും അ​ടി​ച്ചു ത​ക​ർ​ത്ത കേ​സി​ലെ പ്ര​തി​യു​മാ​ണ്.

Read Also : ഇന്ത്യ- ഭൂട്ടാൻ ഉഭയക്ഷി ബന്ധം കൂടുതൽ ശക്തിപ്പെടുത്തും, ഭൂട്ടാൻ രാജാവുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി

സംഭവത്തിൽ ഗ്ര​ന്ഥ​ശാ​ല അ​ധി​കൃ​ത​ർ പ​രാ​തി ന​ൽ​കാ​ത്ത​തി​നെ തു​ട​ർ​ന്ന് അ​ന്ന് ഫോ​ർ​ട്ട് പൊ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നി​ല്ല. എ​ന്നാ​ൽ, പ്ര​തി​യെ പൊലീ​സ് ഇ​ട​പെ​ട്ട് ഊ​ള​മ്പാ​റ മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. ഇ​വി​ടെ​ നി​ന്ന് ഒ​രാ​ഴ്ച മു​മ്പ് ഇ​റ​ങ്ങി​യ ഇ​യാ​ൾ വീ​ണ്ടും ക​ഞ്ചാ​വ് ഉ​പ​യോ​ഗി​ച്ച് വീ​ട്ടി​ൽ ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ചി​രു​ന്നു. തു​ട​ർ​ന്ന്, പൊ​ലീ​സ് സ്ഥ​ല​ത്ത് എ​ത്തി​യ​പ്പോ​ൾ പ്ര​തി സ്ഥ​ല​ത്ത് നി​ന്നും ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. വീ​ട്ടി​ൽ പൊ​ലീ​സ് എ​ത്തി​യ​തി​ൽ പ്ര​കോ​പി​ത​നാ​യാ​ണ് ഇ​യാ​ൾ ബൈ​ക്കു​മാ​യി ഫോ​ർ​ട്ട് സ്റ്റേ​ഷ​ന് ഉ​ള്ളി​ലേ​ക്ക് ഓ​ടി​ച്ചു​ക​യ​റ്റി​യ​ത്. ഇ​യാ​ളെ പി​ടി​കൂ​ടാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ ഒ​രു പൊലീ​സു​കാ​ര​ന് പ​രി​ക്കേ​റ്റു. ഇ​ദ്ദേ​ഹം ആ​ശു​പ​ത്രി​യി​ൽ ചികിത്സയിലാണ്.

പ്ര​കോ​പി​ത​നാ​യ സ​ജി​ത്തി​നെ മ​റ്റു പൊ​ലീ​സു​കാ​ർ ഇ​ട​പെ​ട്ട് ബലം പ്രയോ​ഗിച്ചാണ് കീഴടക്കിയത്. അറസ്റ്റിലായ പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button