റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ നടത്തുന്ന മോണിറ്ററി പോളിസി മീറ്റിംഗ് ഇന്ന് അവസാനിക്കും. 2023- 24 സാമ്പത്തിക വർഷത്തിലെ ആദ്യ ധനനയ പ്രഖ്യാപനം നാളെയാണ് നടത്തുക. ഇത്തവണയും റിപ്പോ നിരക്ക് ഉയർത്തുമെന്നാണ് സൂചന. റിപ്പോർട്ടുകൾ പ്രകാരം, റിപ്പോ നിരക്കിൽ 25 ബേസിസ് പോയിന്റിന്റെ വർദ്ധനവാണ് പ്രതീക്ഷിക്കുന്നത്. നിലവിലെ റിപ്പോ നിരക്ക് 6.5 ശതമാനമാണ്. അതേസമയം, തിരഞ്ഞെടുപ്പ് അടുക്കുന്ന സാഹചര്യത്തിൽ റിപ്പോ നിരക്ക് വർദ്ധിപ്പിക്കുന്നത് താൽക്കാലികമായി നിർത്തിവയ്ക്കാൻ സാധ്യതയുണ്ടെന്നുള്ള അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്. ഏപ്രിൽ 3 മുതലാണ് മോണിറ്ററി പോളിസി മീറ്റിംഗ് ആരംഭിച്ചത്.
2022 മെയ് മാസം മുതലാണ് റിസർവ് ബാങ്ക് റിപ്പോ നിരക്ക് വർദ്ധിപ്പിക്കാൻ തുടങ്ങിയത്. ഇതിനോടകം ആറ് തവണയാണ് നിരക്ക് ഉയർത്തിയിട്ടുള്ളത്. 2023 ഫെബ്രുവരിയുള്ള കണക്കുകൾ അനുസരിച്ച്, റിപ്പോ നിരക്കിൽ ആകെ 250 ബേസിസ് പോയിന്റിന്റെ വർദ്ധനവാണ് വരുത്തിയത്. ഭൗമ രാഷ്ട്രീയ പിരിമുറുക്കം, ആഗോള സാമ്പത്തിക വിപണിയിലെ ചാഞ്ചാട്ടം, എണ്ണ ഇതര ഉൽപ്പന്നങ്ങളുടെ വിലക്കയറ്റം എന്നീ സാഹചര്യങ്ങളെ മുൻനിർത്തിയാണ് റിപ്പോ നിരക്ക് വർദ്ധനവുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനം എടുക്കുക.
Also Read: സ്വർണ വില പൊള്ളുന്നു, ഇന്ന് കുതിച്ചുയർന്നത് 760 രൂപ : നിരക്കുകളറിയാം
Post Your Comments