ഇറ്റാനഗർ: അരുണാചൽ പ്രദേശിലെ അതിർത്തി മേഖലകളിലെ വികസനത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അതിർത്തി മേഖലയായ തവാങ് ജില്ലയിലെ മുക്തോ പ്രദേശത്തെ വികസന പ്രവർത്തനങ്ങൾക്കാണ് പ്രധാനമന്ത്രി അഭിനന്ദനം അറിയിച്ചത്. വികസനം അതിർത്തി പ്രദേശത്ത് താമസിക്കുന്നവരുടെ വളർച്ചയ്ക്ക് സഹായിക്കുമെന്നും അവരെ ശാക്തീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
Read Also: ആ മുസല്‍മാന്‍ ഞങ്ങടെ അമ്പലം എന്ന് പറഞ്ഞപ്പോള്‍ മനസ്സിലെന്തൊക്കെയോ ഒരു കുളിര്‍മയുണ്ടായി: സലിംകുമാർ
അതേസമയം, അതിർത്തി ഗ്രാമങ്ങളിൽ 50 മൈക്രോ ഹൈഡൽ നിർമാണ പദ്ധതിയ്ക്കായി അരുണാചൽ പ്രദേശ് സംസ്ഥാന സർക്കാർ സുവർണ്ണ ജൂബിലി ബോർഡർ വില്ലേജ് ഇല്യൂമിനേഷൻ പ്രോഗ്രാം ആരംഭിച്ചിരിക്കുകയാണ്. ഗ്രാമപ്രദേശത്ത് താമസിക്കുന്നവർക്കും അതിർത്തി സുരക്ഷാ സേനയ്ക്കും വൈദ്യുതി ഉറപ്പാക്കാൻ വേണ്ടി 200 കോടി രൂപ ചെലവിൽ മൈക്രോ ഹൈഡൽ പദ്ധതി നടപ്പാക്കുമെന്ന് അരുണാചൽപ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ഡു വ്യക്തമാക്കി. ഇതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.
Read Also: ‘ഓപ്പറേഷൻ കുക്കീ മോൺസ്റ്റർ’ വിജയകരം: ഡാർക്ക് വെബ് തട്ടിപ്പുകാർക്ക് പൂട്ടുവീണു, 120 പേർ അറസ്റ്റിൽ
Post Your Comments