![](/wp-content/uploads/2023/04/arr.jpg)
കണ്ണൂർ: കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി എക്സൈസ് പിടിയിൽ. ആസാം സ്വദേശി അബുതലിബ് അലി(26)യെയാണ് അറസ്റ്റ് ചെയ്തത്. കണ്ണൂർ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ സിനു കൊയില്യത്ത് ആണ് അറസ്റ്റ് ചെയ്തത്.
ചൊവ്വാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം. നാട്ടിൽ നിന്നെത്തിയ ഇയാൾ കഞ്ചാവുമായി റെയിൽവെ സ്റ്റേഷനിൽ നിന്നും പന്നേൻപാറയിലെ താമസസ്ഥലത്തേക്ക് നടന്നുപോവുകയായിരുന്നു. ഇതിനിടയിലാണ് ദേശീയപാതയിൽ പട്രോളിങ് നടത്തുന്ന എക്സൈസ് സംഘം സംശയം തോന്നി പ്രതിയെ പരിശോധിച്ചത്.
ഒറീസയിൽ നിന്നും കഞ്ചാവെത്തിച്ച് ചെറുകവറുകളിലാക്കി നഗരത്തിലും പരിസരപ്രദേശങ്ങളിലും ചില്ലറ വിൽപന നടത്തിവരികയായുന്നു ഇയാളെന്ന് എക്സൈസ് പറഞ്ഞു. പന്നേൻപാറ റെയിൽവെ ഗേറ്റിന് സമീപത്ത് തയ്യിൽ ജോലി ചെയ്തുവരികയായിരുന്നു പ്രതി.
എക്സൈസ് പ്രിവന്റീവ് ഓഫീസർ സർവഞ്ജൻ, സിവിൽ എക്സൈസ് ഓഫീസർമാരായ എൻ. രജിത്ത് കുമാർ, എം. സജിത്ത്, സി.എച്ച് റിഷാദ്, സി. അജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Post Your Comments